ചെന്നൈ 1947ല്‍ ബ്രിട്ടീഷുകാര്‍ അധികാരം കൈമാറുന്നതിന് ഉപയോഗിച്ച ചെങ്കോലിനെ വെറും ഊന്നുവടിയെന്ന് എഴുതിവെച്ച് മ്യൂസിയത്തില്‍ കൊണ്ടുപോയി വെച്ച കോണ്‍ഗ്രസുകാര്‍ തമിഴ് ജനതയോട് മാപ്പു പറയണമെന്ന് ബിജെപി നേതാവ് അണ്ണാമലൈ.
മൗണ്ട് ബാറ്റന് പ്രഭു അധികാരം കൈമാറുന്നതിന്റെ ഭാഗമായാണ് ചെങ്കോല്‍ നെഹ്രുവിന് സമ്മാനിച്ചത്. എന്നാല്‍ പിന്നീട് ഇത് ഊന്നുവടിയെന്ന് വിശേഷിപ്പിച്ച് മ്യൂസിയത്തില്‍ കൊണ്ടുപോയി വെയ്ക്കുകയായിരുന്നു കോണ്‍ഗ്രസ്. – അണ്ണാമലൈ പറഞ്ഞു.
ആഥീനം നല്കിയ ചെങ്കോല്‍ ആണ് ഇന്ത്യയുടെ അധികാരക്കൈമാറ്റത്തിന് ഉപയോഗിച്ചതെന്ന് തിരുവാടുതുറൈ ആഥീനം അധികൃതര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. എങ്ങിനെയാണ് 1947ല്‍ ചെങ്കോല്‍ ദല്ഹിയിലെത്തിയതെന്നും തിരുവാടുതുറൈ ആഥീനം വിശദമാക്കിക്കഴിഞ്ഞു. എന്തായാലും 2023ല്‍ വീണ്ടും ചെങ്കോലിനെ പ്രധാനമന്ത്രി മോദി വീണ്ടെടുത്തിരിക്കുകയാണ്. 1947ല്‍ നടന്ന അതേ ചടങ്ങ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ആവര്‍ത്തിക്കും. ചെങ്കോല്‍ സ്പീക്കറുടെ അരികില്‍ തന്നെ സ്ഥാപിക്കുന്നതും തമിഴ്നാട്ടിലെ എട്ടരക്കോടി ജനങ്ങള്‍ അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണ്.- അണ്ണാമലൈ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: