ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ ഈ വേനല്‍ക്കാലത്ത് സാധാരണ വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. എല്‍നിനോ എന്നറിയപ്പെടുന്ന പസഫിക് മഹാസമുദ്ര പ്രതിഭാസത്തിന്റെ സൂചനയുണ്ടെങ്കിലും മഴ കുറവുണ്ടാകില്ല.
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള നാല് മാസത്തെ മണ്‍സൂണ്‍ സീസണില്‍ രാജ്യത്ത് ആകെ ദീര്‍ഘകാല ശരാശരി മഴയുടെ 96 ശതമാനവും ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണില്‍ സാധാരണയില്‍ താഴെ മഴയും സാധാരണയ്ക്ക് മുകളിലുള്ള താപനിലയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
ദല്‍ഹി- ദേശീയ തലസ്ഥാന മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് രാവിലെ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ കനത്ത മഴ ഉണ്ടായി. അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ ഇടിമിന്നലോട് കൂടിയ മഴയും മണിക്കൂറില്‍ 40 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കുന്ന കാറ്റും ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: