ന്യൂദല്‍ഹി: മധ്യപ്രദേശ് വനം വകുപ്പിനും ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കും ചീറ്റപ്പുലി പദ്ധതി സംബന്ധിച്ച് ഉപദേശവും നിര്‍ദ്ദേശവും നല്‍കുന്നതിന് സമിതി രൂപീകരിച്ചു. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയാണ് സമിതി രൂപീകരണത്തിന് പിന്നില്‍.
പതിനൊന്നംഗ സമിതിക്ക് നേതൃത്വം നല്‍കുന്നത് ആഗോള കടുവാ വേദി സെക്രട്ടറി ഡോ. രാജേഷ് ഗോപാലാണ്. ചീറ്റപ്പുലികളെ സംബന്ധിച്ച കാര്യങ്ങളില്‍ അന്താരാഷ്‌ട്രതലത്തിലെ വിദഗ്‌ദ്ധരായ നാലംഗ ഉപസമിതിയും ഇതിനൊപ്പം ഉണ്ടാകും.
പരിസ്ഥിതി വിനോദസഞ്ചാരം ലക്ഷ്യമിട്ട് ചീറ്റകള്‍ക്ക് സ്വാഭാവിക വാസ സ്ഥലം ഒരുക്കുക, നിയന്ത്രണങ്ങള്‍ ശുപാര്‍ശ ചെയ്യുക എന്നിവയും സമിതിയുടെ ഉത്തരവാദിത്തമായിരിക്കും.കഴിഞ്ഞ വര്‍ഷം നമീബിയയില്‍ നിന്ന് ഇരുപത് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ചിരുന്നു. ഇതില്‍ ചിലത് ചത്തുപോയിരുന്നു. ഒരു ചീറ്റപ്പുലി പ്രസവിച്ച കുഞ്ഞുങ്ങളും ചത്ത് പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: