തിരുവനന്തപുരം: കേന്ദ്രത്തില്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് 2014 മെയ് 26 നാണ്. സത്യപ്രതിജ്ഞയുടെ മൂന്നാം വാര്‍ഷിക ദിനമായ 2017 മെയ് 26ന് അതുവരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുകൊണ്ട് രാജ്യസഭാംഗമായിരുന്ന രാജീവ് ചന്ദ്രശേഖര്‍ ജന്മഭൂമിയില്‍ എഴുതിയ ചെയ്ത ലേഖനം അദ്ദേഹം ഇന്ന് പുനര്‍ ട്വിറ്റ് ചെയ്തു .
സാമ്പത്തിക തകര്‍ച്ചയും പണപ്പെരുപ്പവും ടെലികോം, കല്‍ക്കരി കുംഭകോണങ്ങളും ധനക്കമ്മിയുമെല്ലാം ചേര്‍ന്ന് സര്‍ക്കാരിനെ തീര്‍ത്തും സമ്മര്‍ദ്ദത്തിലാക്കിയ നാളുകളിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതെന്നു പറഞ്ഞു കൊണ്ടാണ് ലേഖനം തുടങ്ങുന്നത് . ഇത് കറന്‍സിയിലും നിക്ഷേപത്തിലും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി.
പതിറ്റാണ്ടുകളായി നിലനിന്ന സാമ്പത്തിക അഴിമതി, പൊതുമുതല്‍ ദുരുപയോഗം എന്നിവ പരിഹരിക്കുന്നതിന് മോദി സര്‍ക്കാര്‍ കൈക്കൊണ്ട പുരോഗനാത്മക തീരുമാനങ്ങള്‍ സഹായകമായെന്നു ലേഖനം തുടര്‍ന്ന് പറയുന്നു. ജി എസ് ടി ബില്‍ പാസാക്കിയതും കള്ളപ്പണത്തിന്റെ വിപത്ത് കുറക്കുന്നതിനും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുന്നതിനുമായി നടപ്പാക്കിയ നോട്ട് നിരോധനമെന്ന ധീരമായ തീരുമാനവും രാജ്യത്തെ സാമ്പത്തിക സ്ഥിരതയിലേക്കു നയിച്ചു. ലക്ഷക്കണക്കിന് വീട്ടുടമസ്ഥരായ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് കൊണ്ട് വന്ന റിയല്‍ എസ്‌റ്റേറ്റ് റെഗുലേഷന്‍ ആക്ട്, ബാങ്കിംഗ് റെഗുലേഷന്‍ ഓര്‍ഡിനന്‍സ് എന്നിവ യാഥാര്‍ത്ഥ്യമായത് അഴിമതിക്ക് കുപ്രസിദ്ധി നേടിയിരുന്ന റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ശുദ്ധീകരിച്ചുവെന്നും ലേഖനത്തില്‍ സൂചനയുണ്ട്.
‘മോദി സര്‍ക്കാരിന്റെ മൂന്നാം വര്‍ഷത്തില്‍ രാജ്യം പരിവര്‍ത്തനപരവും സുസ്ഥിരവുംകരുത്തുറ്റതുമായ സമ്പദ്‌വ്യവസ്ഥയിലേക്ക്’ എന്ന തലക്കെട്ടോടെ ആറ് വര്ഷം മുന്‍പ് ഇതേ ദിവസം ജന്മഭുമിയിലടക്കം വിവിധ ദേശീയ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനം ഏറെ പ്രവചനസ്വഭാവമുള്ളതായിരുന്നു എന്ന് ഈ ദിവസം അത് പുനര്‍വായിക്കുമ്പോള്‍ മനസ്സിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: