ന്യൂദല്‍ഹി : 2030ഓടെ രാജ്യത്തിന്റെ വൈദ്യുതി ഉല്‍പ്പാദനത്തിലെ 65 ശതമാനവും ഫോസില്‍ ഇതര ഇന്ധനങ്ങളില്‍ നിന്നായിരിക്കുമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി ആര് കെ സിംഗ്. ന്യൂദല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ വ്യവസായ സഖ്യത്തിന്റെ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക പ്രധാനമാണ്. എന്നാല്‍ അതിലും പ്രധാനം ഒരു വ്യവസായം ആരംഭിക്കുമ്പോള്‍ രാജ്യത്ത് വൈദ്യുതി ക്ഷാമം ഉണ്ടാകരുത് എന്നതാണ്.
വെല്ലുവിളിയാണെങ്കിലും മുഴുവന്‍ സമയവും ഊര്‍ജ വിതരണം ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ആര് കെ സിംഗ് പറഞ്ഞു.ശേഷി കൂട്ടുന്നത് വെല്ലുവിളിയാണെങ്കിലും അവസരവുമാണ്. ഏറ്റവും കൂടുതല്‍ ഊര്‍ജ ആവശ്യങ്ങളുള്ള അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
സര്‍ക്കാര്‍ ഈ മേഖലയെ മാറ്റിമറിച്ചിട്ടുണ്ടെന്നും വൈദ്യുതി വിതരണ കമ്പനികളുടെ നഷ്ടം 17 ശതമാനമായി കുറഞ്ഞെന്നും സിംഗ് എടുത്തുപറഞ്ഞു.
ജലത്തില്‍ നിന്നുളള വൈദ്യുതിക്ക് സര്‍ക്കാര്‍ വലിയ ഊന്നല്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതിയില്‍ വിശ്വസിക്കുന്നതിനാലാണ് ഇന്ത്യ ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: