Categories: India

പച്ചക്കൊടികളുമായി മഹാരാഷ്‌ട്രയിലെ ത്രിംബകേശ്വര ക്ഷേത്രത്തില്‍ ധൂപമുഴിയാന്‍ വന്നവരെചുറ്റി വിവാദം പുകയുന്നു

Published by

നാസിക്ക് :നാസിക്കിലെ ത്രിംബകേശ്വര ക്ഷേത്രത്തില്‍(ത്രൈയംബകേശ്വരക്ഷേത്രം) മറ്റൊരു മതത്തില്‍പ്പെട്ട സംഘം പച്ചക്കൊടികളുമായി അതിക്രമിച്ച് കയറി ആരാധന നടത്താന്‍ ശ്രമിച്ചതിനെതിരെ പ്രതിഷേധം പുകയുന്നു. ഇല്ലാത്ത ആചാരത്തിന്റെ പേരിലാണ് മറ്റൊരു മതത്തില്‍പ്പെട്ടവര്‍ ക്ഷേത്രത്തിന് അകത്ത് തള്ളിക്കയറാന്‍ ശ്രമിച്ചതെന്ന് ഹിന്ദു വിശ്വാസികള്‍ പറയുന്നു.  

മെയ് 13നാണ് അന്യമതസ്ഥരായ ഒരു സംഘം ക്ഷേത്രത്തിനുള്ളില്‍ കയറാനെത്തിയത്. ഇതിനെതിരെ ക്ഷേത്രസമിതി പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയിരുന്നു.ഈ കേസില്‍  ക്ഷേത്രപരിശുദ്ധ കളങ്കപ്പെടുത്തിയതിന്  നാല് പേര്‍ക്കെതിരെ കേസെടുത്തു. മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഒരു പ്രത്യേക അന്വേഷണസംഘം ഇക്കാര്യം അന്വേഷിച്ചുവരികയാണ്.  

ഇങ്ങിനെ അന്യമതസ്ഥരുടെ ഒരു ആരാധനാക്രമം ഈ ക്ഷേത്രത്തില്‍ നിലനില്‍ക്കുന്നില്ലെന്ന് ബിജെപി എംഎല്‍എ നിതേഷ് റാണെ പറഞ്ഞു. ചന്ദനമേറ്റിയുള്ള പദയാത്രയ്‌ക്ക് ശേഷം ധൂപം സമര്‍പ്പിക്കുന്ന ഒരു ആരാധനാക്രമവും ത്രിംബകേശ്വരക്ഷേത്രത്തിലില്ലെന്ന് ക്ഷേത്ര ട്രസ്റ്റികളും പ്രദേശവാസികളും പറഞ്ഞതായി നിതേഷ് കുമാര്‍ റാണെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

“ഹിന്ദുക്കളുടെ പ്രതിച്ഛായ മെയ് 13ന് നടന്ന സംഭവത്തിന് ശേഷം ഉലഞ്ഞു. ചില ആളുകള്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. വരിയില്‍ നിന്ന് ക്ഷേത്രത്തില്‍ തൊഴുന്നതിന് എതിര്‍പ്പില്ല. പക്ഷെ മെയ് 13ന് പച്ചക്കൊടികളുമായി ഒരു സംഘം യുവാക്കള്‍ ക്ഷേത്രത്തിലേക്ക് തള്ളിക്കയറിയറാന്‍ ശ്രമിച്ചത് നല്ല ഉദ്ദേശ്യത്തോടെയല്ല.”- നിതേഷ് കുമാര്‍ റാണെ പറഞ്ഞു.  

ഈ യുവാക്കളുടെ സംഘം ക്ഷേത്രത്തിലെത്തിയ ശേഷം അവിടെ ധൂപം വീശുന്ന ചടങ്ങ് നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് ദശകങ്ങളായി നടന്നുവരുന്ന ആചാരമാണെന്നും അവര്‍ വാദിച്ചു. എന്നാല്‍ അവരുടെ അപേക്ഷ ക്ഷേത്രം അധികൃതര്‍ നിഷേധിച്ചപ്പോള്‍ അവര്‍ മടങ്ങിപ്പോവുകയായിരുന്നു.  

ശിവഭഗവാന്റെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നായ ത്രിംബകേശ്വര ക്ഷേത്രത്തില്‍ ഹിന്ദുക്കളെ മാത്രമേ പ്രവേശിപ്പിക്കാറുള്ളൂ എന്നും ക്ഷേത്ര നടത്തിപ്പ് കമ്മിറ്റി പറയുന്നു.  

ഉദ്ധവ് വിഭാഗം ശിവസേനയുടെ നേതാവ് സഞ്ജയ് റാവുത്ത് ഇക്കാര്യത്തില്‍ ധൂപം ഉഴിയാന്‍ വന്ന സംഘത്തിനെ അനുകൂലിക്കുകയാണ്.  100 വര്‍ഷമായി നടന്നുവരുന്ന ആചാരമാണ് അന്യമതത്തില്‍പ്പെട്ടവര്‍ ധൂപം ഉഴിയുന്ന ചടങ്ങെന്നാണ് സഞ്ജയ് റാവുത്ത് അഭിപ്രായപ്പെടുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഇങ്ങിനെ ഒരു ആചാരം നിലനില്‍ക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും മുടക്കാന്‍ പാടില്ലെന്ന് രാജ് താക്കറെയും പറയുന്നു.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക