Categories: India

പഴയതിലും ഇരട്ടിവലുപ്പം; 6,94,272 ചതുരശ്ര അടിയില്‍ നാലുനിലകള്‍; 23 ലക്ഷം പേര്‍ക്ക് തൊഴില്‍; അറിയാം പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മ്മാത്തിലെ കണക്കുകള്‍

കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ കണ്‍സള്‍ട്ടന്റാണ് കമ്പനി. ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡിനാണ് നിര്‍മ്മണ ചുമതല. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് ലോക്‌സഭയില്‍ 888 പാര്‍ലമെന്റംഗങ്ങളെയും രാജ്യസഭയില്‍ 300 പേരെയും ഉള്‍കൊള്ളാന്‍ സാധിക്കും. നിലവില്‍ 543 ലോക്‌സഭാംഗങ്ങളും, 250 രാജ്യസഭാംഗങ്ങളുമാണുള്ളത്.

Published by

ന്യൂദല്‍ഹി: 6,94,272.22 ചതുരശ്ര അടി (64,500 ചതുരശ്ര മീറ്റര്‍) വിസ്തൃതിയില്‍ നിര്‍മ്മിച്ച ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം 23,04,095 പേര്‍ക്കാണ് തൊഴില്‍ സൃഷ്ടിച്ചത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്‌സിപി ഡിസൈന്‍, പ്ലാനിംഗ് ആന്‍ഡ് മാനേജ്‌മെന്റ് ആണ് നാലു നിലകളുള്ള സെന്‍ട്രല്‍ വിസ്റ്റയുടെ രൂപകല്‍പ്പന ചെയ്തത്.  

കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ കണ്‍സള്‍ട്ടന്റാണ് കമ്പനി. ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡിനാണ് നിര്‍മ്മണ ചുമതല. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് ലോക്‌സഭയില്‍ 888 പാര്‍ലമെന്റംഗങ്ങളെയും രാജ്യസഭയില്‍ 300 പേരെയും ഉള്‍കൊള്ളാന്‍ സാധിക്കും. നിലവില്‍ 543 ലോക്‌സഭാംഗങ്ങളും, 250 രാജ്യസഭാംഗങ്ങളുമാണുള്ളത്.

പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തിന്റെ നൂറാം വര്‍ഷമാണ് പുതിയ മന്ദിരം ഉയരുന്നത്. 1921ല്‍ ആരംഭിച്ച പഴയ പാര്‍ലമെന്റ് കെട്ടിടം ആറ് വര്‍ഷത്തിന് (1927ല്‍) ശേഷമാണ് പൂര്‍ത്തിയാക്കിയത്. ഏകദേശം 83 ലക്ഷം രൂപയാണ് ഇതിനായി ചെലവാക്കിയത്.

ചില വ്യത്യസ്ത കണക്കുകള്‍ താഴെ:

  • നിര്‍മ്മാണ ഏരിയ: 58,700 ചതുരശ്ര മീറ്റര്‍ (മുമ്പത്തെ പാര്‍ലമെന്റ് മന്ദിരം 24,281 ചതുരശ്ര മീറ്ററാണ്. ഇത് രണ്ട് മടങ്ങ് വര്‍ധനവാണ്)
  • ആകെ വിസ്തീര്‍ണ്ണം: 64,500 ച.മീ
  • ചെലവ് കണക്കാക്കുന്നത്: 971 കോടി രൂപ
  • നിലവിലുള്ള സീറ്റിംഗ് കപ്പാസിറ്റി: 1,224
  • ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അധിക സീറ്റുകള്‍: 1,140
  • സൃഷ്ടിക്കപ്പെട്ട തൊഴില്‍ അവസരം (പ്രവര്‍ത്തന ദിവസം അനുസരിച്ച്): 23,04,095
  • ഉപയോഗിച്ച സ്റ്റീല്‍ (മെട്രിക് ടണ്ണില്‍): 26,045
  • ഉപയോഗിച്ച സിമന്റ് (മെട്രിക് ടണ്ണില്‍): 63,807
  • ഫ്‌ലൈ ആഷ് ഉപയോഗിച്ചത് (ക്യുബിക് മീറ്ററില്‍): 9,689
  • പ്രദര്‍ശിപ്പിക്കുന്ന കലാ സൃഷ്ടികള്‍: 5,000

Click to Read More: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് അമിത് ഷാ; ചടങ്ങ് ബഹിഷ്‌കരിക്കാന്‍ 19 പ്രതിപക്ഷ പാര്‍ട്ടികള്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by