Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജഡതയെ ദൂരെക്കളഞ്ഞ് തന്മയമായി ഭവിക്കുക

ദൃഷ്ടാവിവന്റെയും ദൃശ്യത്തിന്റെയും സംബന്ധത്തില്‍ ദ്രഷ്ടാവിന് ഏതു രൂപം ഭവിക്കുന്നവോ സുമതേ! ത്രിപുടിയില്ലാതെയുള്ള അതുതന്നെ വിമലവും പരവുമായ പദമെന്ന് ഉള്ളില്‍ ധരിക്കുക. ഒന്നിനെ ഉപേക്ഷിച്ചിട്ട് മാനസം പിന്നെ വേറെയൊന്നിനെ പ്രാപിക്കുന്നതിന്റെ മദ്ധ്യേ രാമ! യാതൊരുരൂപമാണു ചേതസ്സിനു ഭവിച്ചീടുന്നത്, ആലോചിച്ചാല്‍, മൂന്നവസ്ഥയും വിട്ടതായ തത്സ്വരൂപമായി മാന്യനായുള്ളോരു നീ എല്ലായ്‌പ്പോഴും ഭവിച്ചീടുക.

Janmabhumi Online by Janmabhumi Online
May 23, 2023, 07:22 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

കവനമന്ദിരം പങ്കജാക്ഷന്‍

(ലവണോപാഖ്യാനം)

സരസീരുഹചാരുലോചനന്‍ ശ്രീരാഘവന്‍ ഗുരുനായകനോടു ചോദിച്ചു- സ്വപ്‌നമെങ്ങനെ ഗുരോ സത്യമായിട്ടുവന്നു? ഹൃത്പ്പൂവില്‍ എന്തോര്‍ത്തിട്ടും സംശയം നീങ്ങുന്നില്ല. കനിവോടരുല്‍ചെയ്തീടേണമെന്നു കേട്ടു മുനിനായകന്‍ ഇങ്ങനെ പറഞ്ഞു- സര്‍വ്വവും സംഭവിക്കുന്നത് അവിദ്യയില്‍ എന്നു ബോധിക്കുക. ഇതു നന്നായി ഗാധിവൃത്താന്തംകൊണ്ടറിയാം.  ചേതോവാസനാവശംകൊണ്ട് കാകതാളീയം (യദൃച്ഛയാ സംഭവിക്കുന്നത്) എന്നപോലെ അന്യോന്യം മഹാവ്യവഹാരങ്ങള്‍ താനേതന്നെ വളരെ യോജിച്ചുകൊണ്ടീടുന്നവെന്ന് അറിയുക. രാജാവ് ആ ഇന്ദ്രജാലക്കാരന്റെ ചേഷ്ടകാരണം പക്കണം (കാട്ടാളക്കുടില്‍)മുതലായതൊക്കെയും കാണുന്നകാലം പാരം ഉല്ലസിതയായീടുന്ന അവിദ്യ  പിറ്റേന്നാളും നല്ലവണ്ണം ഉല്ലസിതയായി. ലവണരാജാവിനാല്‍ അപ്പോള്‍ സ്വപ്‌നവി്രഭമമായിട്ട് യാതൊന്നു കാണപ്പെടുന്നുവോ, വിന്ധ്യാപര്‍വ്വത- പുല്‍ക്കസ-സ്വജനങ്ങളാല്‍ ഹന്ത! സംവിദിതയായിവന്നു. രാജാവിന് അകതാരില്‍ ഏതൊരു തോന്നല്‍ ഉണ്ടായിവന്നുവോ ആ തോന്നല്‍തന്നെ ചണ്ഡാളന്മാര്‍ക്കുമുണ്ടായി. ചണ്ഡാളന്മാര്‍ക്ക് മനസ്സിന് ഏതൊരു തോന്നല്‍ ഉണ്ടായിവന്നിതൊ ആ തോന്നല്‍തന്നെ രാജാവിനുമുണ്ടായി. ശ്രീരാമ! വ്യവഹാരഗതിയാകുന്ന മായയ്‌ക്ക് പ്രതിമാനമാകുന്ന സത്തയുണ്ടായി വരുന്നു.  ഇന്നുള്ള പദാര്‍ത്ഥങ്ങള്‍ക്കൊക്കെയും സംവേദനമെന്നിയെ വേറൊരു സത്തയില്ലെന്ന് നീ അറിയുക.

ദൃഷ്ടാവിവന്റെയും ദൃശ്യത്തിന്റെയും സംബന്ധത്തില്‍ ദ്രഷ്ടാവിന് ഏതു രൂപം ഭവിക്കുന്നവോ സുമതേ! ത്രിപുടിയില്ലാതെയുള്ള അതുതന്നെ വിമലവും പരവുമായ പദമെന്ന് ഉള്ളില്‍ ധരിക്കുക. ഒന്നിനെ ഉപേക്ഷിച്ചിട്ട് മാനസം പിന്നെ വേറെയൊന്നിനെ പ്രാപിക്കുന്നതിന്റെ മദ്ധ്യേ രാമ! യാതൊരുരൂപമാണു ചേതസ്സിനു ഭവിച്ചീടുന്നത്, ആലോചിച്ചാല്‍, മൂന്നവസ്ഥയും വിട്ടതായ തത്സ്വരൂപമായി മാന്യനായുള്ളോരു നീ എല്ലായ്‌പ്പോഴും ഭവിച്ചീടുക.  

ഹേ രാമ! ജാഗ്രം, സ്വപ്‌നം, സുഷുപ്തി* എന്നീ മൂന്നും ചേരാത്ത നിന്റെ രൂപം യാതൊന്നോ, അത് സനാതനം, അജഡം, അചേതനം എന്നിവയില്‍ തന്മയമായി എല്ലായ്‌പ്പോഴും ഭവിക്കും. അത് മനോരഹിതമായും കല്ലിന്റെ ഉള്ളുപോലെ ആയീടുന്നുവെന്നും കരുതുക. സന്മതേ! ജഡതയെ പെട്ടെന്ന് ദൂരെക്കളഞ്ഞ് നീ എല്ലായ്‌പ്പോഴും തന്മയമായി ഭവിക്കുക. വിളംബംകൂടാതെയും അത്യന്തോല്‍ക്കൃഷ്ടമായ യുക്തിയോടും ഭവഭാവനയോടും കൂടാതെ ചിത്തത്തിനെ ദൂരെക്കളഞ്ഞിട്ട് എങ്ങനെയാകുന്നുവോ അങ്ങനെ സ്ഥിരനായിട്ടു വാഴുക. ഹേ രാമ! സംസാരമാകുന്ന അത്യുഗ്രമായ പൊട്ടക്കുളത്തിനു ചേരുന്നതും നല്ലതുമായ യന്ത്രവാഹിനിയായീടുന്ന വാസനയെന്നു പേരുള്ള കയറിനെ നീ പണിപ്പെട്ട് ഛേദിച്ചുകളയണം. ഒന്നാമതായി പരമാത്മതത്ത്വത്തില്‍നിന്നു വന്നതായ ശൂന്യമായ മനസ്സിന്റെ വികല്പ**ങ്ങളെക്കൊണ്ട് ഇക്കാണുന്ന ശൂന്യമായ ജഗത്തിനെ; ശൂന്യമാകുന്ന ആകാശത്തെ ശൂന്യമായ നീലനിറമായി രാമചന്ദ്ര! തോന്നിച്ചീടുന്നു. സങ്കല്പം ക്ഷയിക്കുമ്പോള്‍ മാനസ്സ് നശിക്കുന്നുവെങ്കില്‍ ഭവമോഹമാകുന്ന മഞ്ഞു നീങ്ങും. ശരത്ക്കാലത്തില്‍ സ്വച്ഛമാകുന്ന ആകാശംപോലെ ആദ്യം പരമാദ്വയമായ ചിന്മാത്രം പ്രകാശിക്കും.  

*വിശ്വന്‍, തൈജസന്‍, പ്രാത്ജ്ഞന്‍ എന്ന മൂന്നു പദങ്ങളുടെ സ്ഥാനങ്ങളായ ജാഗ്രത്, സ്വപ്‌നം, സുഷുപ്തി (ത്രിപുടി) എന്ന അവസ്ഥകളെ സൂക്ഷ്മം, സ്ഥൂലം, കാരണം എന്നു നിര്‍വചിക്കാം.  ഈ മൂന്ന് അവസ്ഥകളെ വിശകലനം ചെയ്തിട്ടാണ് വേദാന്തികള്‍ ആത്മാവിന്റെ അസ്തിത്വത്തെയും ഏകത്വത്തെയും പറ്റിയുള്ള നിഗമനത്തിലെത്തിച്ചേര്‍ന്നിട്ടുള്ളത്.  (മാണ്ഡൂക്യകാരിക).

**വികല്പം: (ഒത്ത) വിഷയമില്ലാത്ത ശബ്ദത്തെ അനുസരിച്ചുണ്ടാകുന്നതാണ് വികല്പം.

Tags: hinduTemple Landവേദ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ പോലീസ് ഗുണ്ടാ പണിയും തുടങ്ങിയോ? മുർഷിദാബാദ് കലാപ ഇരകളായ സ്ത്രീകളുടെ ക്യാമ്പിൽ കടന്നു കയറി അക്രമം : സമൻസ് അയച്ച് ദേശീയ വനിതാ കമ്മീഷൻ

India

പഹൽഗാം ഭീകരാക്രമണത്തിൽ മനം നൊന്ത് ഇസ്ലാം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു ; മധ്യപ്രദേശിലും ഹിന്ദു മതം സ്വീകരിച്ച് മുസ്ലീം യുവാവ്

India

‘പൂർവ പിതാക്കൻമാരുടെ വിശ്വാസത്തിലേക്ക് മടങ്ങുന്നു’- മുസ്ലീം കുടുംബത്തിലെ എട്ടുപേർ ഹിന്ദുമതം സ്വീകരിച്ചു

India

പഹൽഗാമിൽ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയപ്പോഴും റോബർട്ട് വാദ്രയുടെ പ്രസ്താവന മുസ്ലീം ലീഗിന് അനുസ്മരിപ്പിക്കുന്നത് : പരാതിയുമായി അഭിഭാഷക രംഗത്ത്

Vicharam

മെയ് 2 – മാറാട് ബലിദാന ദിനം; ഭീകരവിരുദ്ധദിനം, താലൂക്ക് കേന്ദ്രങ്ങളിൽ ജനജാഗ്രത സമ്മേളനം

പുതിയ വാര്‍ത്തകള്‍

ചരിത്ര വഴികളിലെ അചരബോധ്യങ്ങള്‍

ബായും ബാപ്പുവും പവിത്രബന്ധത്തിന്റെ പ്രതിബിംബങ്ങള്‍

1971ലെ സ്ഥിതി അല്ല 2025ല്‍ : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥ അഭിപ്രായവുമായി ശശി തരൂര്‍

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം: സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ചയെന്ന് പൊലീസ്

‘ശക്തമായ ഇന്ത്യ , കഴിവുള്ള ഇന്ത്യ’ എന്ന ദൃഢനിശ്ചയം നിറവേറ്റി :  ദേശീയ സാങ്കേതിക ദിനത്തിൽ ശാസ്ത്രജ്ഞർക്ക് ആശംസകൾ നേർന്ന് യോഗി ആദിത്യനാഥ്

വിപല്‍ക്കരമായ ദശാ കാലങ്ങള്‍

ജന്മഭൂമി സുവര്‍ണജൂബിലി പവലിയന്‍: വസ്ത്രത്തിലും വേണം ജാഗ്രത

ജന്മഭൂമി സുവര്‍ണജൂബിലി: അമൃതകാലത്തേക്ക് ചൂളം വിളിച്ച് പായുന്ന തീവണ്ടിയുടെ പഴമയും പ്രൗഢിയും

ജന്മഭൂമി സുവര്‍ണജൂബിലി: അറിവുകളുടെ പുത്തന്‍ കാഴ്ചയുമായി ശ്രീചിത്ര

ജന്മഭൂമി സുവര്‍ണജൂബിലി: പ്രദര്‍ശന നഗരിയില്‍ സര്‍വകലാ യാഗ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies