മൊനാക്കോ: ഇന്ത്യയ്ക്കായി ഒളിംപിക്സില്‍ ചരിത്ര സ്വര്‍ണം നേടിയ ജാവലിന്‍ത്രോ താരം നീരജ് ചോപ്ര ലോക ഒന്നാം റാങ്കില്‍. ലോക അത്ലറ്റിക്സ് ഫോറം ഇന്നലെ പ്രഖ്യാപിച്ച ജാവലിന്‍ ത്രോയിലെ പുതിയ ലോക റാങ്ക് പട്ടികയിലാണ് നീരജ് ഒന്നാമതെത്തിയത്.
ഇന്ത്യയ്ക്കുവേണ്ടി ഒളിംപിക്സിന്റെ ട്രാക്ക് അന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ സ്വര്‍ണം നേടിയാണ് നീരജ് ചോപ്ര ചരിത്രം കുറിച്ചത്. 2021ലെ ടോക്കിയോ ഒളിംപിക്സിലായിരുന്നു താരത്തിന്റെ വമ്പന്‍ നേട്ടം. ജാവലിന്‍ ത്രോ ലോക ചാമ്പ്യന്‍ ഗ്രനേഡയുടെ ആന്ഡേഴ്സന് പീറ്റേഴ്സിനെക്കാള്‍ 22 പോയിന്റിന് മുന്നിലെത്തിയാണ് നീരജ് ഒന്നാം റാങ്കിലേക്ക് കുതിച്ചത്.
അടുത്തിടെ ദോഹയില്‍ നടന്ന ഡയമണ്ട് ലീഗില്‍ വിജയിച്ചുകൊണ്ടാണ് നീരജ് ചോപ്ര ഈ സീസണിലെ പ്രയാണത്തിന് തുടക്കമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: