കൊച്ചി : 46ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു.കുഞ്ചാക്കോ ബോബനാണ് മികച്ച നടന്‍.ദര്‍ശനാ രാജേന്ദ്രന്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.
അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയമാണ് മികച്ച നടനുളള പുരസ്‌കാരം കുഞ്ചാക്കോ ബോബന് നേടിക്കൊടുത്തത്. ജയ ജയ ജയ ഹേ, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ദര്‍ശനാ രാജേന്ദ്രന് പുരസ്‌കാരം.
മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള പുരസ്‌കാരം രാജീവ് നാഥ്, ശ്രുതി ശരണ്യം എന്നിവര്‍ക്കാണ്.
അറിയിപ്പിലൂടെ മഹേഷ് നാരായണന്‍ മികച്ച സംവിധായകനുളള പുരസ്‌കാരം നേടി. മികച്ച സഹനടനുള്ള പുരസ്‌കാരം തമ്പി ആന്റണിക്കാണ്.ശ്രീലാല്‍ ദേവരാജ്, പ്രേമ പി.തെക്കേക്ക് എന്നിവരുടെ നിര്‍മ്മാണത്തില്‍ രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റര്‍, കെഎസ്എഫ്ഡിസിയുടെ നിര്‍മ്മാണത്തില്‍ ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നിവയാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങള്‍.
മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി കുമാരന് സമഗ്രസംഭാവനകള്‍ക്കുള്ള ചലച്ചിത്ര രത്നം പുരസ്‌കാരം നല്‍കും. 50 വര്‍ഷത്തിലേറെയായി സിനിമയുടെ സര്‍വമേഖലകളിലും നിറഞ്ഞു നില്‍ക്കുന്ന കമല്‍ഹാസന് ക്രിട്ടിക്സ് റൂബി ജൂബിലി പുരസ്‌കാരം സമ്മാനിക്കും. വിജയരാഘവന്‍, ശോഭന, നടനും നര്‍ത്തകനുമായ വിനീത്, തിരക്കഥാകൃത്ത് ഗായത്രി അശോകന്‍, മുതിര്‍ന്ന നടന്‍ മോഹന്‍ ഡി. കുറിച്ചി എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: