പോര്‍ട്ട് മോറെസ്ബി : ഇന്ത്യ-പസഫിക് ദ്വീപ് സഹകരണ ഫോറത്തിന്റെ മൂന്നാമത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പാപുവ ന്യൂ ഗുനിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വീപ് രാജ്യത്തിന്റെ പ്രധാനമന്ത്രി ജെയിംസ് മറാപ്പെയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു.
പ്രധാനമന്ത്രി ജെയിംസ് മറാപ്പെയുമായി വാണിജ്യം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം എന്നിവയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്തതായി മോദി ട്വിറ്ററിലൂടെ അറിയിച്ചു.പാപ്പുവ ന്യൂ ഗിനിയ ഗവര്‍ണര്‍ ജനറല്‍ ബോബ് ദാദേയുമായി നടന്ന കൂടിക്കാഴ്ചയില്‍ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള വഴികളെക്കുറിച്ച് സംസാരിച്ചുവെന്നും മോദി ട്വീറ്റില്‍ പറഞ്ഞു.
ഇന്നലെ വൈകുന്നേരം ജപ്പാനില്‍ നിന്ന് പാപ്പുവ ന്യൂ ഗിനിയയില്‍ എത്തിയ പ്രധാനമന്ത്രി അവിടെ ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുകയും നിരവധി ലോക നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തിരുന്നു.ത്രിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം പാദത്തിലാണ് അദ്ദേഹം പാപ്പുവ ന്യൂ ഗിനിയ സന്ദര്‍ശിക്കുന്നത് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് പാപുവ ന്യൂ ഗുനിയയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: