ടോക്യോ: ജപ്പാനിലെ യോക്കോഹാമയില്‍ നടന്ന ഗോള്‍ഡന്‍ ഗ്രാന്‍പ്രി 2023 അത്ലറ്റിക്സ് മീറ്റില്‍ വനിതകളുടെ ലോംഗ്ജംപ് ഇനത്തില്‍ ഇന്ത്യന്‍ അത്ലറ്റ് ഷൈലി സിംഗിന് വെങ്കലം. 6.65 മീറ്റര്‍ ചാടിയാണ് ഷൈലി സിംഗ് മൂന്നാം സ്ഥാനം നേടിയത്.
ജര്‍മനിയുടെ മേരിസ് ലുസോളോ 6.79 മീറ്റര്‍ ചാടി സ്വര്‍ണം നേടി. ഓസ്ട്രേലിയയുടെ ബ്രൂക്ക് ബുഷ്കുഹല് 6.77 മീറ്റര്‍ ചാടി വെള്ളി നേട്ടത്തിനുടമയായി.
കഴിഞ്ഞ മാസം ബെംഗളൂരുവില്‍ സമാപിച്ച ഇന്ത്യന്‍ ഗ്രാന്‍ പ്രി 4 അത്ലറ്റിക്സ് മീറ്റിനിടെ ഷൈലി സിംഗ് 6.76 മീറ്റര്‍ ചാടി തന്റെ വ്യക്തിഗത മികച്ച ചാട്ടം രേഖപ്പെടുത്തിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് നെയ്റോബിയില്‍ നടന്ന ലോക അത്ലറ്റിക്സ് അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ ഷൈലി സിംഗ് വെള്ളി മെഡല്‍ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: