ഹിരോഷിമ: ജി 07 ഉച്ചകോടിക്കിടെ ജപ്പാനിലെ ഹിരോഷിമയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും ഇന്ത്യ – ബ്രിട്ടന്‍ തന്ത്രപരമായ പങ്കാളിത്തം അവലോകനം ചെയ്യുകയും സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ പുരോഗതി വിലയിരുത്തുകയും ചെയ്തു.
വ്യാപാരം, നിക്ഷേപം, ശാസ്ത്ര-സാങ്കേതികവിദ്യ, ഉന്നതവിദ്യാഭ്യാസം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ഇരു നേതാക്കളും തീരുമാനിച്ചു. ഉച്ചകോടിക്കിടെ ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയുമായും മോദി ചര്‍ച്ച നടത്തി.
വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യയും ബ്രസീലും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി ട്വീറ്റ് ചെയ്തു. കൃഷി, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണം വൈവിധ്യവല്‍ക്കരിക്കുന്നതും ചര്‍ച്ചയായി.മേഖലാ തല വികസനത്തെ കുറിച്ചും നേതാക്കള്‍ ആശയവിനിമയം നടത്തി.
















