ഹിരോഷിമ: ജപ്പാന്, പാപുവ ന്യൂ ഗിനിയ, ഓസ്ട്രേലിയ ത്രിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം പാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാപുവ ന്യൂ ഗിനിയയിലേക്ക് പുറപ്പെട്ടു. ഹിരോഷിമയില്‍ ജി 07 ഉച്ചകോടിക്ക് ശേഷമാണ് മോദി പാപുവ ന്യൂ ഗിനിയയിലേക്ക് പുറപ്പെട്ടത്.
ഇന്ത്യ-പസഫിക് ദ്വീപുകള്‍ സഹകരണ വേദി (എഫ്ഐപിഐസി) മൂന്നാം ഉച്ചകോടിയില്‍ നാളെ നരേന്ദ്രമോദി പങ്കെടുക്കും. മോദിയും പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെയുമായി സംയുക്തമായി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. 2014 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിജി സന്ദര്‍ശന വേളയിലാണ് ഇന്ത്യ-പസഫിക് ദ്വീപുകള്‍ സഹകരണ വേദി ആരംഭിച്ചത്.
ഇന്ത്യ-പസഫിക് ദ്വീപുകള്‍ സഹകരണ വേദിയില്‍ ഇന്ത്യയും പതിനാലു പസഫിക് ദ്വീപ് രാജ്യങ്ങളും ഉള്‍പ്പെടുന്നു. ഫിജി, പാപുവ ന്യൂ ഗിനിയ, ടോംഗ, തുവാലു, കിരിബാത്തി, സമോവ, വനുവാട്ടു, നിയു, ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ, റിപ്പബ്ലിക് ഓഫ് മാര്‍ഷല്‍ ദ്വീപുകള്‍, കുക്ക് ദ്വീപുകള്‍, പലാവു, നൗറു, സോളമന് ദ്വീപുകള്‍ എന്നിവയാണവ.
ഗവര്‍ണര്‍ ജനറല്‍ ബോബ് ഡാഡെ, പ്രധാനമന്ത്രി ജെയിംസ് മറാപെ എന്നിവരുമായി മോദി കൂടിക്കാഴ്ചനടത്തും. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാപുവ ന്യൂ ഗിനിയ സന്ദര്‍ശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: