ന്യൂദല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1.39 കോടി അംഗങ്ങളെ ചേര്‍ത്തു. ഈ വര്‍ഷം മാര്‍ച്ചില്‍ 13 ലക്ഷത്തിലധികം അംഗങ്ങളെ ചേര്‍ത്തതായി ഇപിഎഫ്ഒയുടെ താല്‍ക്കാലിക പട്ടികയിലെ വിവരങ്ങളില്‍ വ്യക്തമാണ്.
മാര്‍ച്ചില്‍ ചേര്‍ത്ത 13.40 ലക്ഷം അംഗങ്ങളില്‍ ഏഴ് ലക്ഷത്തിലധികം പുതിയ അംഗങ്ങള്‍ ആദ്യമായി ഇപിഎഫ്ഒയുടെ പരിധിയില്‍ വരുന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. പുതിയ അംഗങ്ങളില്‍, ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ളത് 2.35 ലക്ഷം പേരുള്ള 18 മുതല്‍ 21 വയസുവരെയുള്ള വിഭാഗത്തിലാണ്.22 മുതല്‍ 25 വയസ് വരെ പ്രായമുള്ളവരുടെ വിഭാഗത്തില്‍ രണ്ട് ലക്ഷത്തോളം അംഗങ്ങളുണ്ട്.
10 ലക്ഷത്തിലധികം അംഗങ്ങള്‍ ഇപിഎഫ്ഒയില്‍ വീണ്ടും ചേര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ അംഗങ്ങള്‍ ജോലി മാറുകയും ഇപിഎഫ്ഒയുടെ കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ വീണ്ടും ചേരുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: