Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാങ്കേതികത ഉപയോഗിച്ച് സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിക്കണം: വി.മുരളീധരന്‍; ജന്മഭൂമി വിജ്ഞാനോത്സവ വിജയികൾക്ക് പുരസ്കാരം സമ്മാനിച്ചു

കഴിവുകളോട് നീതിപുലര്‍ത്താനും ലോകത്തെവിടെപ്പോയാലും വിജയിക്കാന്‍ കഴിയുന്ന കഴിവുകള്‍ സ്വായത്തമാക്കാനുമാകണം വിദ്യാര്‍ത്ഥികള്‍ ശ്രമിക്കേണ്ടത്. ഇതിനനുസൃതമായ വിധത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതത്തില്‍ പുതിയ വിദ്യാഭ്യാസ നയം ആവിഷ്‌കരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2023, 04:46 pm IST
in Kerala

തിരുവനന്തപുരം: നിര്‍മ്മിത ബുദ്ധിയുടെ കാലത്തും സര്‍ഗ്ഗാത്മകത നിലനിര്‍ത്തണമെന്നും സാങ്കേതിക ഉപയോഗിച്ച് സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിച്ച് മുന്നോട്ടുപോകണമെന്നും കേന്ദ്രവിദേശകാര്യ സഹകമന്ത്രി വി.മുരളീധരന്‍. ജന്മഭൂമി വിജ്ഞാനോത്സവത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിവുകളോട് നീതിപുലര്‍ത്താനും ലോകത്തെവിടെപ്പോയാലും വിജയിക്കാന്‍ കഴിയുന്ന കഴിവുകള്‍ സ്വായത്തമാക്കാനുമാകണം വിദ്യാര്‍ത്ഥികള്‍ ശ്രമിക്കേണ്ടത്. ഇതിനനുസൃതമായ വിധത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതത്തില്‍ പുതിയ വിദ്യാഭ്യാസ നയം ആവിഷ്‌കരിച്ചത്. വരുന്ന 25 വര്‍ഷം സ്വാതന്ത്ര്യത്തിന്റെ നൂറ്റാണ്ട് പൂര്‍ത്തിയാക്കാനുള്ള പ്രയത്‌നത്തിലാണ് നാം. നമ്മുടെ നാടിന്റെ സംസ്‌കാരവും പൈതൃകവും ചരിത്രവുമെല്ലാം മനസിലാക്കാന്‍ നമുക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ അനുഗ്രഹ്.വി.കെ (എറണാകുളം)

കളിക്കാരന്‍ സ്റ്റേഡിയത്തിലെ കൈയടിയിലല്ല മറിച്ച് പന്തിന്റെ ഗതിയിലാണ് ശ്രദ്ധയൂന്നി കളിക്കേണ്ടത്. അതുപോലെ വിദ്യാര്‍ത്ഥികള്‍ ചുറ്റുമുള്ള കാര്യങ്ങളില്‍ മയങ്ങിയാല്‍ ശ്രദ്ധ പതറുമെന്നും പഠനകാര്യങ്ങളിലും ഈ ശ്രദ്ധപുലര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവര സാങ്കേതിക വിദ്യയുടെ കാലത്താണ് നാം ജീവിക്കുന്നത്. എന്നാല്‍ മൊബൈല്‍, ലാപ്‌ടോപ്പ് തുടങ്ങിയവയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിദിനം സമയം അകലംപാലിക്കാനും സാങ്കേതിക രഹിതമാകാനും  സാധിക്കണമെന്നും വി.മുരളീധരന്‍ പറഞ്ഞു.

യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കാര്‍ത്തിക് പി. (കോട്ടയം)

സ്വതന്ത്ര്യഭാരത ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ പാര്‍ലമെന്റിലെത്തിയ കാലം ഇപ്പോഴാണ്. പെണ്‍കുട്ടികള്‍ കുടുംബത്തിന്റെ മാത്രമല്ല രാജ്യത്തിന്റെയും കരുത്താണ്. റിപ്പബ്ലിക് ദിന പരേഡ് നയിക്കാനും യുദ്ധവിമാനം പറത്താനും വ്യോമാഭ്യാസം നടത്താനുമെല്ലാം ഇന്നത്തെ വനിതകള്‍ക്കാകുന്നു. ഭാരതം സ്വാതന്ത്ര്യത്തിന്റെ നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍  നമ്മുടെ പാരമ്പര്യത്തിലും സംസ്‌കാരത്തിലും അഭിമാനംകൊള്ളുന്ന ഒരു തലമുറ എല്ലാരംഗങ്ങളിലും നേതൃത്വം വഹിക്കാന്‍ വളര്‍ന്നുവരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ അനന്യ പി.എസ്(തിരുവനന്തപുരം)

ഹോട്ടല്‍ ഹൊറൈസണില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനികളാണെന്നും വീട്ടുകാരോടൊപ്പം സമൂഹത്തിനും നാടിനും ഇവരെക്കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് സ്‌കില്‍ ഡവലപ്‌മെന്റ് സിഇഒ എം.വി.തോമസ്, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍, ന്യൂസ് എഡിറ്റര്‍ പി.ശ്രീകുമാര്‍, ചീഫ് സബ്എഡിറ്റര്‍ ആര്‍.പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

മൂന്നുതലങ്ങളിലായി അയ്യായിരത്തോളം സ്‌കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് ജന്മഭൂമി നടത്തിയ മത്സരത്തില്‍ വിജയികള്‍ക്കായവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. ആദ്യഘട്ടവും രണ്ടാംഘട്ടവും ഓണ്‍ലൈന്‍ ആയും കൂടുതല്‍ മികവു പുലര്‍ത്തിയവര്‍ക്ക് മൂന്നാംഘട്ടത്തില്‍ എഴുത്തുപരീക്ഷയുമാണ് നടത്തിയത്. ഹയര്‍സെക്കണ്ടറി, ഹൈസ്‌കൂള്‍, യുപി തലങ്ങളിലായിരുന്നു പരീക്ഷ. ഹയര്‍സെക്കണ്ടറിയില്‍ അനുഗ്രഹ്.വി.കെ(എറണാകുളം), അനുഗ്ര ജി നായര്‍(കാസര്‍കോട്), ദേവിക.എസ്(കണ്ണൂര്‍) എന്നിവരും ഹൈസ്‌കൂള്‍ തലത്തില്‍ അനന്യ പി.എസ്(തിരുവനന്തപുരം), വിസ്മയ.വി.എം(തൃശൂര്‍), വിഗ്നേഷ്(കൊല്ലം) എന്നിവരും യുപി തലത്തില്‍ കാര്‍ത്തിക്.പി(കോട്ടയം), ശ്രീലക്ഷ്മി.ഇ(കണ്ണൂര്‍), ആദിത്യ.കെ.ബി.തൃശൂര്‍ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെക്കൂടാതെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ പങ്കാളികളാക്കിയ സ്‌കൂളുകള്‍ക്കും കേന്ദ്രമന്ത്രി സമ്മാനം വിതരണം ചെയ്തു. 368 കുട്ടികളെ പങ്കെടുപ്പിച്ച് മാലാപ്പറമ്പ് വേദവ്യാസ വിദ്യാലയവും 248 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ചെങ്ങന്നൂര്‍ ചിന്മയ വിദ്യാലയവും 211 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠവും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

Tags: മുരളീധരൻജന്മഭൂമിവിജ്ഞാനോത്സവം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരവിചാരിത യാത്ര

India

വീണ വിജയന് വേണ്ടി സിപിഎം പ്രസ്താവന അപഹാസ്യം : വി. മുരളീധരന്‍

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സ്പീക്കർ മാപ്പ് പറയാതെ പിന്നോട്ടില്ല; അവസരവാദ നാടകം സിപിഎം അവസാനിപ്പിക്കണം: വി.മുരളീധരൻ

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Kerala

മൻ കി ബാത്തിൽ പ്രതിഫലിക്കുന്നത് ജനങ്ങളുടെ മനസ്സ് – കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, രാജ്യം മുഴുവൻ അനുകരിക്കേണ്ട പല മാതൃകകളും ജനങ്ങളിലെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.