ന്യൂദല്‍ഹി: രാജ്യത്തെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മന്ദിരം ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയായി മോദി അധികാരമേറ്റ് ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം. 2014 മെയ് 26നാണ് മോദി പ്രധാനമന്ത്രിയായി ആദ്യം അധികാരമേല്‍ക്കുന്നത്.
അതേ സമയം മെയ് 28 എന്ന തീയതില്‍ ഹിന്ദുത്വ നേതാവ് വി.ഡി. സവര്‍ക്കറുടെ ജന്മവാര്ഷിക ദിനമാണെന്ന് പറഞ്ഞ് വിവാദമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. പാര്‍ലമെന്റ് ഉദ്ഘാടന ദിവസം വിഡി സവര്‍ക്കറുടെ 140-ാം ജന്മവാര്‍ഷികദിനം കൂടിയാണ്. ”മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതാണ്. അതേദിവസം വിഡി സവര്‍ക്കറുടെ 140-ാം ജന്മവാര്ഷിക ദിനം കൂടിയാണ്,” എന്ന ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ ട്വീറ്റിനെ പിടിച്ചാണ് ജയറാം രമേഷും മറ്റും വിവാദമുയര്‍ത്താന്‍ ശ്രമിക്കുന്നത്. എന്തായാലും പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടം തന്നെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. തിങ്ങിഞെരുങ്ങിയ പഴയ പാര്‍ലമെന്റിന് പകരം മുഖം മിനുക്കിയ, അന്താരാഷ്ട്ര നിലവാരമുള്ള പുതിയ പാര്‍ലമെന്റ് മന്ദിരം മാറുന്ന ഇന്ത്യയുടെ പുതിയ മുഖം തന്നെയാണ്.
ഏകദേശം 888 ലോക്സഭാ അംഗങ്ങളെയും 300 രാജ്യസഭാ അംഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്. നാല് നിലകളോട് കൂടിയ മന്ദിരം 970 കോടി രൂപ ചെലവിലാണ് ഒരുങ്ങുന്നത്. സംയുക്ത സമ്മേളനം നടക്കുകയാണെങ്കില്‍ ഏകദേശം 1,280 അംഗങ്ങള്‍ക്ക് ഒരുമിച്ച് ഇരിക്കാനും കഴിയുന്ന രീതിയിലാണ് മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: