മുംബയ്: വിവാദം സൃഷ്ടിച്ച സിനിമ ദി കേരള സ്റ്റോറി ജൈത്രയാത്ര തുടരുന്നു. ബോക്സ് ഓഫീസില്‍ ഇതിനകം 178 കോടി രൂപ നേടിയ ചിത്രം 200 കോടി നേടുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.
പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ (എഫ്ടിഐഐ) വിദ്യാര്‍ത്ഥികള്‍ക്കായി കേരള സ്റ്റോറിയുടെ പ്രത്യേക പ്രദര്‍ശനം ഉടന്‍ സംഘടിപ്പിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാവ് വിപുല്‍ ഷാ പറഞ്ഞു. വ്യവസായത്തിന്റെ ഭാവിയാണ് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍. അവര്‍ കേരള സ്റ്റോറിയെ എങ്ങനെ കാണുന്നുവെന്നും അതിനെക്കുറിച്ച് അവര്‍ എന്താണ് ചിന്തിക്കുന്നതെന്നും അറിയുന്നത് ആവേശകരമായിരിക്കും.അവര്‍ എന്താണ് മനസിലാക്കിയത്, അവരുടെ കാഴ്ചപ്പാട് ഒക്കെ അറിയാനാകും- വിപുല്‍ ഷാ പറഞ്ഞു.
സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ദ കേരള സ്റ്റോറിയില്‍ ആദാ ശര്‍മ്മ, സോണിയ ബാലാനി, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. കേരളത്തില്‍ നിന്ന് മതം മാറ്റപ്പെട്ട യുവതികളുടെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രം മേയ് 5 ന് തിയറ്ററുകളില്‍ റിലീസ് ചെയ്തു. സമുദായ സംഘര്‍ഷം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി മേയ് 8 ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തി. മേയ് 7 മുതല്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ തമിഴ്നാട്ടിലെ തിയേറ്ററുകളും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: