റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഇന്ന് റോമിലെ സെന്റര്‍ കോര്‍ട്ടില്‍ നടക്കുന്ന വനിതാ സിംഗിള്‍സ് കലാശപ്പോരാട്ടത്തില്‍ കസാക്കിസ്ഥാന്റെ എലീന റൈബാകിന യുക്രൈന്റെ അന്‍ഹെലിന കലിനീനയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് മത്സരം ആരംഭിക്കുക.
സെമിഫൈനലില്‍ മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ ലാത്വിയയുടെ ജെലീന ഒസ്റ്റാപെങ്കോയെ 6-2, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് റൈബാകിന വനിതാ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചത്.വിംബിള്‍ഡണ്‍ ചാമ്പ്യനും ഏഴാം സീഡുമാണ് റൈബാകിന.
നേരത്തെ, ആദ്യ സെമിഫൈനലില്‍ 11-ാം സീഡ് റഷ്യയുടെ വെറോണിക്ക കുഡെര്‍മെറ്റോവയെ 7-5, 5-7, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് അന്‍ഹെലിന കലിനീന ഫൈനലിലെത്തിയത്.
പുരുഷ സിംഗിള്‍സ് സെമിഫൈനലും ഇന്ന് നടക്കും. മൂന്നാം സീഡ് ഡാനില്‍ മെദ്വദേവ് അഞ്ചാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടും. മറ്റൊരു മത്സരത്തില്‍ നാലാം സീഡ് നോര്‍വേയുടെ കാസ്പര്‍ റൂഡ് ലോക ഏഴാം നമ്പര്‍ താരം ഡെന്മാര്ക്കിന്റെ ഹോള്‍ഗര്‍ റൂണിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: