ന്യൂദല്‍ഹി: ആഭ്യന്തര കലാപം കത്തിപ്പടരുന്ന, സുഡാന് കൈത്താങ്ങുമായി ഇന്ത്യ. 24,000 കിലോഗ്രാം അവശ്യ വസ്തുക്കളുമായി വ്യോമസേനയുടെ സി-17 വിമാനം സുഡാനിലേക്ക് തിരിച്ചു. സുഡാനില്‍ തുടര്‍ന്നും താമസിച്ചിരുന്ന 150 ഇന്ത്യക്കാരെ ഇതേ വിമാനത്തില്‍ തിരികെ കൊണ്ടുവരുമെന്നും വ്യോമസേനയുടെ ട്വീറ്ററില്‍ അറിയിച്ചു.
ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ നിന്ന് 3,862 ഇന്ത്യക്കാരെ കേന്ദ്രസര്‍ക്കാര്‍ തിരികെ എത്തിച്ചിരുന്നു. ഓപ്പറേഷന് കാവേരി എന്ന് നാമകരണം ചെയ്ത രക്ഷദൗത്യത്തിന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: