കൊച്ചി: സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്ററില്‍ എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഈ മാസം അവസാനത്തോടെ ലിഡാര്‍ സര്‍വേ നടത്തും. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള സര്‍വേയില്‍ ഭൂപരമായ പ്രത്യേകതകളെല്ലാം കൃത്യമായി രേഖപ്പെടുത്താനാകും.
ഒക്ടോബറോടെ ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈയടുത്ത് റെയില്‍വേ മന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഇതു സംബന്ധിച്ച സുപ്രധാന അവലോകനങ്ങളും ഉദ്യോഗസ്ഥതല ചര്‍ച്ചകളും നടന്നിരുന്നു. ഹൈദരാബാദിലെ ആര്‍വി അസോസിയേറ്റ്‌സാണ് സര്‍വേ നടത്തുന്നത്. സര്‍വേക്കു ശേഷം ഈ വര്‍ഷം വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
തുടര്‍ന്ന് രണ്ടുവര്‍ഷം കൊണ്ട് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പിന്നീട് മൂന്നു വര്‍ഷത്തിനകം നിര്‍മാണവും പൂര്‍ത്തിയാക്കും. തിരുവനന്തപുരത്തുനിന്ന് ഷൊര്‍ണൂര്‍ വരെയുള്ള യാത്രയ്‌ക്ക് 110 കിലോമീറ്റര്‍ വേഗമാക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈയടുത്ത് 300 കോടി രൂപ റെയില്‍വേ അനുവദിച്ചിരുന്നു. രണ്ടു വര്‍ഷത്തിനകം ലക്ഷ്യം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: