ന്യൂദല്‍ഹി: നിയമ മന്ത്രാലയത്തില്‍ നിന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്ക് മാറ്റിയ സര്‍ക്കാര്‍ നടപടി ഒരു ശിക്ഷയായി കാണുന്നില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മന്ത്രിസഭയിലെ മാറ്റങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും അദേഹം വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ വിമര്‍ശനം സ്വഭാവികമാണ്. അത് പ്രതീക്ഷിക്കുന്നുവെന്നും ഭൗമശാസ്ത്ര മന്ത്രിയായി ചുമതലയേറ്റ ശേഷം റിജിജു പ്രതികരിച്ചു. എതിര്‍ക്കുന്നവര്‍ തീര്‍ച്ചയായും എന്നെ വിമര്‍ശിക്കും. എനിക്കെതിരെ പ്രതിപക്ഷം സംസാരിക്കുന്നത് പുതിയ കാര്യമല്ല. ഈ ചുമതമാറ്റം ഒരു ശിക്ഷയല്ല, ഇതാണ് സര്‍ക്കാരിന്റെ പദ്ധതി, ഇതാണ് പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസമാണ് കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്നു കിരണ്‍ റിജിജുവിനെ മാറ്റിയത്. അര്ജുന് റാം മേഘ്വാള് പകരം മന്ത്രിയാകും. രാജസ്ഥാനില്‍നിന്നുള്ള പ്രമുഖ ബിജെപി നേതാവാണ് അര്ജുന് റാം മേഘ്വാള്. ഇപ്പോള്‍ നിയമ മന്ത്രാലയത്തില്‍ സഹമന്ത്രിയാണ് അര്ജുന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: