Categories: India

ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ് 25 മുതല്‍; വര്‍ണശബളമായ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

ബാബു ബനാരസി ദാസ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.

Published by

ലക്‌നൗ:  ഈ മാസം  25 ന് ലക്‌നൗവില്‍ നടക്കുന്ന ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുക.  

കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറും കായിക സഹമന്ത്രി നിഷിത് പ്രമാണിക്കും പങ്കെടുക്കുന്ന ഖേലോ ഇന്ത്യയുടെ  വര്‍ണശബളമായ ുദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

 ബാബു ബനാരസി ദാസ് സ്റ്റേഡിയത്തിലാണ്  ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.  

 നിരവധി സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ഗായകന്‍ കൈലാഷ് ഖേര്‍ തുടങ്ങിയവര്‍ പരിപാടികള്‍ അവതരിപ്പിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക