തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടിടങ്ങളിലായി മൂന്നു പേര് മരിച്ചു. എരുമേലി കണിമലയിലും ആയൂര്‍ പെരിങ്ങള്ളൂരുമാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. എരുമേലി കണമല പുറത്തേല്‍ ചാക്കോച്ചന് (70), തോമസ് പ്ലാവിനാകുഴിയില്‍ എന്നിവരാണു മരിച്ചത്. ചാക്കോച്ചനാണ് ആദ്യം മരിച്ചത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച തോമസ് പിന്നീടു മരണത്തിനു കീഴടങ്ങുകയായിരുന്നു. കണമല അട്ടിവളവിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരെത്തി.
ആയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പ്രവാസി ആണ് മരിച്ചത്. ആയൂര്‍ പെരിങ്ങള്ളൂര്‍ കൊടിഞ്ഞല്‍ കുന്നുവിള വീട്ടില്‍ സാമുവല്‍ വര്‍ഗീസ് (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സാമുവല്‍ ദുബായില്‍നിന്നു നാട്ടിലെത്തിയത്. ഇന്നു രാവിലെ വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നില്ക്കുമ്പോള് സാമുവലിനെ കാട്ടുപോത്ത് പിന്നില്‍നിന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സാമുവലിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വനമേഖലയല്ലാത്ത ആ പ്രദേശത്ത് കാട്ടുപോത്ത് വന്നത് എങ്ങനെയെന്ന് വ്യക്തമല്ല. പോത്തിനെ പിട്ടീന് ചത്ത നിലയില്‍ കണ്ടെത്തി.
അതേസമയം, മലപ്പുറം നിലമ്പൂരില്‍ കാട്ടില്‍ തേനെടുക്കാന്‍ പോയ യുവാവിനെ കരടി ആക്രമിച്ചു. കാലിനു പരിക്കേറ്റ തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: