തിരുവനന്തപുരം: ഗൃഹോപകരണങ്ങളുടെയും ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെയും വിപുലമായ കളക്ഷനോടെ തിരുവനന്തപുരത്തെ ആദ്യ മൈജി ഫ്യൂച്ചര്‍ ഷോറും ആക്കുളത്ത് പ്രവര്‍ത്തനമാരംഭിച്ചു. സിനിമാതാരം മഞ്ജുവാര്യരും മൈജി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.ഷാജിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. പഴവങ്ങാടി, പട്ടം, കരമന, ആറ്റിങ്ങല്‍, കിളിമാനൂര്‍ എന്നിവിടങ്ങളിലൂള്ള മൈജി ഷോറൂമുകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് ‘കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ്’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മൈജി ഫ്യൂച്ചര്‍ ഷോറും ആക്കുളത്ത് ആരംഭിക്കാനിടയാക്കിയത്. മൈജിയുടെ കേരളത്തിലെ 17 ാമത്തെ ഫ്യൂച്ചര്‍ ഷോറൂമാണ് ആക്കുളത്തേത്.
ലോകോത്തര ബ്രാന്‍ഡുകളുടെ മൊബൈല്‍ഫോണ്‍, ലാപ്ടോപ്പ്, എസി, സ്മാര്‍ട്ട് വാച്ച്, ടാബ്ലറ്റ്, ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്, കിച്ചന് അപ്ലയന്‍സസ്, ഡിജിറ്റല്‍ അക്സസറീസ്, മള്‍ട്ടിമീഡിയ അക്സസറീസ്, സിസിടിവി ക്യാമറ തുടങ്ങിയവയെല്ലാം മൂന്നുനിലകളില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ ലഭ്യമാണ്.
ഉദ്ഘാടന ദിനത്തില്‍ വമ്പന്‍ ഓഫറുകളാണ് ഒരുക്കിയിരുന്നത്. സര്‍പ്രൈസ് ബോള്‍ ഗെയിമിലൂടെ നിരവധി ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിച്ചു. വമ്പന്‍ ഡിസ്കൗണ്ടുകളും ലഭിച്ചു. ലക്കി അവര്‍ കോണ്ടെസ്റ്റിലൂടെ ഓരോ മണിക്കൂറിലും 4 ഭാഗ്യശാലികള്‍ക്ക് വാഷിംഗ് മെഷീന്, സ്മാര്‍ട്ട് ടിവി, മിക്സര്‍ ട്രൈന്ഡര്, ഹോം തിയേറ്റര്‍ 5.1 തുടങ്ങിയവയും സമ്മാനമായി നല്കി. മൈജി ഇഎംഐയിലൂടെ മികച്ച ഫിനാന്‍സ് സ്കീമുകള്‍ ഒരുക്കിയിട്ടുണ്ട്. ആകര്‍ഷകമായ ക്യാഷ്ബാക്ക് ഓഫറുകള്‍, മുന്‍കൂര്‍ പണമടയ്ക്കാതെ ഉത്പന്നങ്ങള്‍ സ്വന്തമാക്കാവുന്ന സ്കീമുകള്‍, ലളിതമായ നടപടിക്രമങ്ങള്‍ തുടങ്ങിയവ പ്രത്യേകതയാണ്.
മൊബൈല്‍ഫോണ്‍, ലാപ്ടോപ്പ്, സ്മാര്‍ട്ട് വാച്ച്, ടാബ്ലറ്റ്, ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്, എസി തുടങ്ങിയവയുടെ ഹൈടടെക് റിപ്പയര്‍ സൗകര്യവും ലഭ്യമാണ്. സര്‍വീസ് ചെയ്യുന്ന ഉത്പന്നങ്ങള്‍ സ്പെഷ്യല്‍ വാറന്റി ഇഎംഐ സൗകര്യം, ന്യായമായ സര്‍വ്വീസ് ചാര്‍ജ്, പിക്ക് ആന്റ് ഡ്രോപ്പ് സൗകര്യം എന്നിവയെല്ലാം മൈജി കെയറിന്റെ പ്രത്യേകതയാണ്. വാറന്റി പീരിയഡ് കഴിഞ്ഞാലും ഒരു വര്‍ഷം അഡീഷണല്‍ വാറന്റി നേടാവുന്ന മൈജി എക്സ്റ്റന്റഡഡ് വാറന്റി പ്ലാന്‍, ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍, വെള്ളത്തില്‍ വീണുകേടായാലും കളവുപോയാലും ഡിസ്പ്ലേ പൊട്ടിയാലും പരിരക്ഷ ലഭിക്കുന്ന മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍സ് എന്നിവയും മൈജിയുടെ മാത്രം പ്രത്യേകതയാണ്. മൊബൈല്‍ഫോണുകള്‍, ലാപ്ടോപ്പുകള്, ടാബ്ലറ്റുകള് എന്നിവയ്ക്ക് എക്സ്ചേഞ്ച് ഓഫര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉത്പന്നങ്ങള്‍ മൈജിയുടെ വെബ്സൈറ്റായ https://www.myg.in/ല്‍ പര്‍ച്ചേസ് ചെയ്താല്‍ രണ്ടുമണിക്കൂര്‍ കൊണ്ട് ഉത്പന്നങ്ങള്‍ ലഭ്യമാകും.
ഉദ്ഘാടന ചടങ്ങില്‍ സനില്‍കുമാര്‍ എം.ബി, മൈജി ചീഫ് ബിസിനസ് ഡവലപ്മെന്റ് ഓഫീസര്‍ അനീഷ്.സി.ആര്, ജിഎം സെയില്‍സ് ആന്റ് സര്‍വീസ് രതീഷ് കുട്ടത്ത്, ജിഎം സിഇ സെയില്‍സ് സുധീഷ്.സി.എസ്, റീജിയണല്‍ ബിസിനസ് മാനേജര്‍ മന്‍മോഹന്‍ദാസ്.ആര്.ടി, ലീഡ് ബിസിനസ് ഓപ്പറേഷന്‍സ് മുഹമ്മദ് റബിന്.എ.കെ, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ അഭിരാജ് എന്‍ രാജേന്ദ്രന്, കരിക്കകം കൗണ്‍സിലര്‍ ഡി.ജി.കുമാരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: