റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്തായ ശേഷം പ്രതികരണവുമായി ഇതിഹാസ താരം നോവാക് ദ്യോക്കോവിച്. നീണ്ട കാത്തിരിപ്പിന് ശേഷം തലമുറ പുരുഷ ടെന്നിസില്‍ തരമുറമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്- താരം പറഞ്ഞു. 20കാരനായ ഡെയന്‍ ഹോള്‍ഗര്‍ റൂണെയോട് പരാജയപ്പെട്ടാണ് ദ്യോക്കോവിച് ഇറ്റാലിയന്‍ ഓപ്പണില്‍ നിന്ന് പുറത്തായത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്കോര്‍: 6-2, 4-6, 6-2 നാണ് താരത്തിന്റെ പുറത്താകല്‍. കഴിഞ്ഞ 19 വര്‍ഷത്തിനിടെ സെര്‍ബിയന്‍ താരം നോവാക് ദ്യോക്കോവിച്ചോ സ്പാനിഷ് താരം റാഫേല്‍ നദാലോ ഇല്ലാത്ത ഇറ്റാലിയന്‍ ഓപ്പണ്‍ നടന്നിട്ടില്ല. ഇത്തവണ ആ പതിവിനാണ് മാറ്റമുണ്ടാകുന്നത്. സെമിയില്‍ ദ്യോക്കോവിനെ തോല്‍പ്പിച്ച റൂണെയും കാസ്പെര്‍ റൂഡും തമ്മില്‍ പോരടിക്കും.
സ്പെയിനില്‍ നിന്നുള്ള 20കാരന് കാര്‍ലോസ് അല്‍കരാസ് പുരുഷ ടെന്നിസില്‍ തിങ്കളാഴ്ച ലോക ഒന്നാം നമ്പര്‍ താരമായി ഉയര്‍ന്നിരുന്നു. അതിനെ ഉദ്ധരിച്ചുകൊണ്ടാണ് ദ്യോക്കോവിച് തലമുറമാറ്റത്തെ കുറിച്ചുള്ള തന്റെ പ്രസ്താവന ആരംഭിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങല്‍ ഈ തലമുറമാറ്റത്തെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഇനി എത്ര കാലം തനിക്ക് കളിത്തട്ടില്‍ തുടരാനാകുമെന്ന് കണ്ടറിയണം എന്ന് കൂടി അദ്ദേഹം പ്രതികരിച്ചു.
ടെന്നിസ് കളത്തിലെ ബിഗ് ത്രീയില്‍ ശക്തനായി ഇപ്പോഴും ശക്തനായി നിലകൊള്ളുന്ന ഏകതാരം നോവാക് ദ്യോക്കോവിച് ആണ്. 22 ഗ്രാന്‍ഡ് സ്ലാം ടൈറ്റിലുകള്‍ നേടി മറ്റൊരു ഇതിഹാസതാരം റാഫേല്‍ നദാലിനൊപ്പം റെക്കോഡ് പങ്കിടുന്നു. നദാല്‍ കഴിഞ്ഞ സീസണോടെ പൂര്‍ണമായും പരിക്കിന്റെ പിടിയിലകപ്പെടുന്ന കാഴ്ച കണ്ടു. പുരുഷ ടെന്നിസില്‍ ആദ്യമായി 20 ഗ്രാന്‍ഡ് സ്ലാം തികച്ച മറ്റൊരു ടെന്നിസ് താരം റോജര്‍ ഫെഡറര്‍ കഴിഞ്ഞ വര്‍ഷം വിരമിച്ചുകഴിഞ്ഞു. പരിക്കുകള്‍ നിരന്തരം അലട്ടാന്‍ തുടങ്ങിയതാണ് താരത്തെ വലച്ചത്.
35കാരനായ ദ്യോക്കോവി നെ സംബന്ധിച്ച് പരിക്കുകളുടെ പ്രശ്നം ബാധിച്ചിട്ടില്ല. എങ്കിലും ചില അടിതെറ്റലുകള്‍ കഴിഞ്ഞ രണ്ട് സീസണിനിടെ പലകുറി കണ്ടുകഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഇറ്റാലിയന്‍ ഓപ്പണില്‍ പുറത്തായ ശേഷമുള്ള താരത്തിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: