തൃശ്ശൂര്‍: 76 കാരന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെ സംഭവം. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണാണ് ചായ കടയില്‍ ഇരിക്കുമ്പോള്‍ പൊട്ടിത്തെറിച്ചത്.
ഐ ടെല്‍ എന്ന ചൈനീസ് കമ്പനിയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഷര്‍ട്ടിന്റെ പോക്കറ്റ് പൂര്‍ണമായും കത്തിയെങ്കിലും ഉള്ള്ളില് ബനിയന് ധരിച്ചതിനാല്‍ ശരീരത്തില്‍ പൊള്ളലേറ്റില്ലെന്ന് ഏലിയാസ് വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടങ്ങള്‍ വര്‍ധിച്ചുവരുകയാണ്.
കഴിഞ്ഞ മാസമാണ് ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് എട്ട് വയസുകാരി മരിച്ചത്. രാത്രിയില്‍ മൊബൈല്‍ ഫോണില്‍ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഇതിനു പിന്നാലെ കോഴിക്കോട്ടെ ഒരു യുവാവിനും ഫോണ്‍ പൊട്ടിത്തെറിച്ച് പൊള്ളല്‍ ഏറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: