ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പുറത്തിറക്കിയ ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ഒന്നിച്ചിരുന്ന് സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കോണ്‍ഗ്രസിന്റെ ജനങ്ങളെ വഞ്ചിക്കുന്ന പൊള്ളത്തരം എന്നാണ് പലരും ഈ വീഡിയോയെ വിശേഷിപ്പിക്കുന്നത്.
‘നമുക്കൊന്നിച്ച് വിജയിക്കാം’ എന്ന കോണ്‍ഗ്രസ് പുറത്തിറക്കിയ വീഡിയോ കാണാം:
രണ്ട് ഭാഗങ്ങളായാണ് ഈ വീഡിയോ കോണ്‍ഗ്രസ് പുറത്തിറക്കിയത്. മാത്രമല്ല, തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാതെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണമത്രയും. എന്നാല്‍ അധികാരം കിട്ടിയപ്പോള്‍ എല്ലാം പാളി. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് നാല് ദിവസമായിട്ടും പരസ്യമായ ഏറ്റുമുട്ടലല്ലാതെ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായില്ല.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി രണ്ട് മുതിര്‍ന്ന നേതാക്കളും തമ്മിലുള്ള വഴക്ക് പരസ്യമായി ചാലനുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴായി സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും എന്ന വാര്‍ത്ത കൊടുത്ത് പ്രശ്നം മറയ്ക്കാന്‍ ശ്രമിക്കുമ്പോഴും അതിനെതിരെ വൈകാരികമായി പ്രതികരിക്കുന്ന ശിവകുമാറിന്റെ വീഡിയോയും ലൈവായി പ്രചരിക്കുകയാണ്. തെരഞ്ഞെടുപ്പ് നാളുകളില്‍ തങ്ങള്‍ തമ്മില്‍ വഴക്കോ അഭിപ്രായവ്യത്യാസമോ ഇല്ല എന്ന കാണിക്കാന്‍ വേണ്ടി വീഡിയോ പുറത്തിറക്കുകവഴി കര്‍ണ്ണാടകത്തിലെ മുഴുവന്‍ ജനങ്ങളെയും കോണ്‍ഗ്രസ് വഞ്ചിക്കുകയായിരുന്നുവെന്ന രീതിയുള്ള പ്രതികരണങ്ങളാണ് സമൂൂഹമാധ്യമങ്ങളില് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: