ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍, ക്ഷേത്രങ്ങളുടെ നിയന്ത്രണം ഭക്തര്‍ക്ക് വിട്ട് നല്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ക്ഷേത്രഭൂമികള്‍ ലേലം ചെയ്യാനുള്ള അവകാശം പൂജാരികള്‍ക്ക് നല്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ക്ഷേത്ര ഭരണം ഹിന്ദുക്കള്‍ക്ക് വിട്ടു നല്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് പുതിയ തീരുമാനങ്ങള്‍. സ്വകാര്യ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്ക് മാന്യമായ ഓണറേറിയം നല്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചു.
സര്‍ക്കാര്‍ പരിപാലിക്കുന്ന ക്ഷേത്രങ്ങളില്‍, കാര്‍ഷിക മേഖലയുള്ള ഭൂമിയില്‍ നിന്നുള്ള വരുമാനം പൂജാരിമാര്‍ക്ക് നല്കും. ബാക്കിയുള്ള സ്ഥലം ലേലം ചെയ്ത് കൃഷിയിറക്കി അതില്‍ നിന്നുള്ള തുക ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. ക്ഷേത്രഭൂമി കൈയേറ്റമുക്തമാക്കുന്നതിനുള്ള പ്രചാരണവും ആരംഭിക്കും. കഴിഞ്ഞ വര്‍ഷം പൂജാരിമാര്‍ക്ക് ഓണറേറിയം വര്‍ധിപ്പിച്ച് ഉത്തരവിറക്കിയിരുന്നു. കൃഷിയോഗ്യമായ ഭൂമിയില്ലാത്ത ക്ഷേത്രങ്ങള്‍ക്കോ പൂജാരിമാര്‍ക്കോ പ്രതിമാസം 5000 രൂപ വീതം നല്കുന്നുണ്ട്. അഞ്ച് ഏക്കര്‍ കൃഷിഭൂമിയുള്ള ക്ഷേത്രങ്ങള്‍ക്കോ പൂജാരിമാര്‍ക്കോ പ്രതിമാസം 25,000 രൂപ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: