ന്യൂദല്‍ഹി: കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയും (സിസിഐ) ഈജിപ്ഷ്യന്‍ കോംപറ്റീഷന്‍ അതോറിറ്റിയും (ഇസിഎ) തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിന് അനുമതി നല്കി കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അംഗീകാരം നല്കി.
വിവര കൈമാറ്റം, മികച്ച സമ്പ്രദായങ്ങള്‍ പങ്കിടല്‍, വിവിധ ശേഷി വര്‍ദ്ധിപ്പിക്കല്‍ സംരംഭങ്ങള്‍ എന്നിവയിലൂടെ മത്സര നിയമത്തിലും നയത്തിലും സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ധാരണാപത്രം പിന്തുണനല്ക്കുന്നു.
സിസിഐയും ഇസിഎയും തമ്മിലുള്ള ബന്ധങ്ങള്‍ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, അനുഭവം പങ്കിടല്‍, സാങ്കേതിക സഹകരണം എന്നിവയിലൂടെ അതത് അധികാരപരിധിയില്‍ മത്സര നിയമം നടപ്പിലാക്കുന്നതില്‍ പരസ്പരം അനുഭവങ്ങള്‍ പഠിക്കുകയും അനുകരിക്കുകയും ചെയ്യുക എന്നതും ധാരണാപത്രം ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: