ഇസ്ലാമബാദ് : ലാഹോറിലെ തന്റെ വീട് പോലീസ് വളഞ്ഞിരിക്കുകയാണെന്ന് പാകിസ്ഥാന് മുന്‍ മുഖ്യമന്ത്രി ഇമ്രാന് ഖാന്. ഒരുപക്ഷേ തന്റെ അടുത്ത അറസ്റ്റിന് മുമ്പുള്ള അവസാന ട്വീറ്റായിരിക്കും ഇതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്ത ത്.
പാകിസ്ഥാന് തെഹ് രിക ഇ ഇന്‍സാഫ് അധ്യക്ഷന്‍ കൂടിയായ ഇംറാന്റെ സമാന് പാര്‍ക്ക് വസതിക്ക് പുറത്ത് പഞ്ചാബ് പൊലീസ് എത്തിയതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാന്റെ വസതി പൊലീസ് ഉദ്യോഗസ്ഥര്‍ വളഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇംറാന്‍ ഖാന്റെ വീട്ടില്‍ ഒളിച്ചിരിക്കുന്ന 40 അക്രമികളെ കൈമാറാനോ പൊലീസ് റെയ്ഡ് നേരിടാനോ അദ്ദേഹത്തിന് 24 മണിക്കൂര്‍ സമയമുണ്ടെന്ന് പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് അമീര്‍ മിര്‍ പറഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ സംഭവവികാസം. ഇതുവരെ 3,400 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ റെയ്ഡുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അടുത്തിടെ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ വിചാരണ ചെയ്യാനുള്ള ശ്രമങ്ങളുമായി പാകിസ്ഥാന് സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. പൊലീസുമായി ഏറ്റുമുട്ടുകയും രാജ്യത്തുടനീളം കലാപം നടത്തുകയും ചെയ്ത മുന്‍ പ്രധാനമന്ത്രിയുടെ അനുയായികളെ സൈനിക നിയമങ്ങള്‍ പ്രകാരം വിചാരണ ചെയ്യാനുളള സര്‍ക്കാരിന്റെ പദ്ധതിയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലും പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷനും പ്രസ്താവനകള്‍ പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: