സിഡ്നി : യുഎസ് പ്രസിഡന്റ് ജോ ബൈഡന് സന്ദര്‍ശനം റദ്ദാക്കിയതിനെ തുടര്‍ന്ന് അടുത്തയാഴ്ച സിഡ്നിയില്‍ നടക്കാനിരുന്ന ക്വാഡ് നേതൃയോഗം റദ്ദാക്കി. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസാണ് ഇക്കാര്യം അറിയിച്ചത്.
ഓസ്ട്രേലിയ, യുഎസ്, ജപ്പാന്, ഇന്ത്യ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ഈ മാസം 24ന് സിഡ്നിയില്‍ കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു. 23-ന് ഫെഡറല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യേണ്ടതായിരുന്നു മിസ്റ്റര്‍ ബൈഡന്. ആഴ്ചാവസാനം ജപ്പാനില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ ബൈഡന്, ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു.
നേതാക്കള്‍ ഒത്തുകൂടാന്‍ ശ്രമിക്കുകയാണെന്നും പ്രസിഡന്റ് ബൈഡനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും അല്‍ബനീസ് പറഞ്ഞു. ജപ്പാന് പ്രധാനമന്ത്രി കിഷിദ നേരത്തേ ആസൂത്രണം ചെയ്തതുപോലെ ഓസ്ട്രേലിയയിലേക്ക് വരില്ല. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി സിഡ്നിയിലെത്തുമെന്ന് ആന്റണി അല്‍ബനീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: