ബെംഗളൂരൂ : മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയാക്കാനുള്ള കോണ്‍ഗ്രസ് നീക്കങ്ങളെ എതിര്‍ത്ത് ഡി.കെ. ശിവകുമാര്‍. തെരഞ്ഞെടുപ്പ് പല പ്രഖ്യാപനത്തിന് പിന്നാലെ സിദ്ധ രാമയ്യ, ഡി.കെ. ശിവകുമാര്‍, അനുയായികള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി വാഗ്വാദങ്ങള്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നതിനാല്‍ നിലവില്‍ ദല്‍ഹിയില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണ്.
സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മില്‍ സമവായമാകാത്ത സാഹചര്യത്തില്‍ കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണവും നീണ്ട് പോവുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയുടെ വീട്ടില്‍ നടത്തിയ ചര്‍ച്ചകളില്‍ സിദ്ധരാമയ്യ ജനകീയനാണെന്നും അതിനാല്‍ രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിട്ടെടുക്കാനാണ് തീരുമാനിച്ചത്. ഉപമുഖ്യമന്ത്രി പദത്തിനും പ്രധാന വകുപ്പുകള്‍ക്കും പുറമെ ശിവകുമാര്‍ നിര്‍ദ്ദേശിക്കുന്ന മൂന്ന് പേരെ മന്ത്രി സഭയിലുള്‍പ്പെടുത്താമെന്ന വാഗ്ദാനവും കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വെച്ചിട്ടുണ്ടായിരുന്നു.
എന്നാല്‍ ടേം വ്യവസ്ഥ അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി സ്ഥാനം കിട്ടാതെ പിന്നോട്ടില്ലെന്നാണ് ഡികെയുടെ നിലപാട്. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്നാണ് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്. സിദ്ധരാമയ്‌ക്ക് നേരത്തെ അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഭരിക്കാന്‍ അവസരം ലഭിച്ചതാണ്. അധികാരത്തിലുള്ളപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും പാര്‍ട്ടി താല്‍പ്പര്യങ്ങളേക്കാള്‍ വ്യക്തി താല്‍പ്പര്യങ്ങള്‍ക്കാണ് സിദ്ധരാമയ്യ മുന്‍തൂക്കം നല്‍കിയത്.
ഇനി അദ്ദേഹം ജനകീയനാണെന്ന വാഗ്വാദമാണ് ഉന്നയിക്കുന്നതെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഹൈക്കമാന്‍ഡ് നേതൃത്വത്തിന് മുന്നില്‍ ഡികെ ഉയര്‍ത്തുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 2018 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. 2019 ല്‍ കൂറുമാറിയവര്‍ സിദ്ധരാമയ്യയുടെ അടുപ്പക്കാരാണെന്നും വിമര്‍ശിച്ചു.
മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നാണ് സിദ്ധരാമയ്യയുടേയും നിലപാട്. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ പാര്‍ട്ടിക്കൊപ്പം നിന്നത് താന്‍ മൂലമാണ്. ഭൂരിപക്ഷ എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നും ഭൂരിപക്ഷ പിന്തുണ പരിഗണിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തണമെന്നുമാണ് സിദ്ധരാമയ്യ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: