ബ്രസല്‍സ്: ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ട്രേഡ് ആന്‍ഡ് ടെക്നോളജി കൗണ്‍സിലിന്റെ പ്രഥമമന്ത്രിതല യോഗം ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ചേര്‍ന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍, വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍, ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യവികസന വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തിന് മുന്നോടിയായി ബെല്‍ജിയന്‍ പ്രധാനമന്ത്രി അലക്സാണ്ടര്‍ ഡി ക്രൂ, യൂറോപ്യന്‍ യൂണിയന് കമ്മിഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, വ്യവസായ സ്ഥാപന ങ്ങളുടെ മേധാവികള്‍ എന്നിവരുമായി ഇന്ത്യന്‍ മന്ത്രിതല സംഘം കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് ബെല്‍ജിയന്‍ പ്രധാനമന്ത്രി അലക്സാണ്ടര്‍ ഡി ക്രൂ ട്വീറ്റ് ചെയ്തു. ബെല്‍ജിയവും യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തതായും അദ്ദേഹം കുറിച്ചു. ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര ഉടമ്പടി ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന് പ്രതിജ്ഞാബദ്ധമാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം യൂറോപ്യന്‍ യൂണിയന് കമ്മിഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ട്വീറ്റ് ചെയ്തു. ഇന്റര്‍ യൂണിവേഴ്സിറ്റി മൈക്രോ ഇലക്ട്രോണിക്സ് സെന്റര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റൂഡി കാര്‍ട് വെല്സുമായും രാജീവ് ചന്ദ്രശേഖര്‍ ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: