ന്യൂദല്‍ഹി: മലയാളിയായ സീനിയര്‍ അഭിഭാഷകന് കെ.വി. വിശ്വനാഥനെയും ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയെയും സുപ്രീം കോടതി ജഡ്ജിമാരായി കൊളിജീയം ശിപാര്‍ശ ചെയ്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയമാണ് കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ നടത്തിയത്.
നിലവില്‍ സുപ്രീം കോടതിയില്‍ 32 ജഡ്ജിമാരാണുള്ളത്. 34 ആണ് അനുവദനീയ അംഗബലം. സുപ്രീം കോടതി ജഡ്ജിമാരായ ദിനേഷ് മഹേശ്വരിയും എം.ആര്. ഷായും കഴിഞ്ഞ ദിവസം വിരമിച്ചത്തിനു പിന്നാലെയാണ് ശിപാര്‍ശ നല്‍കിയത്. ജൂലൈ രണ്ടാം വാരത്തോടെ നാല് ഒഴിവുകള്‍ കൂടി ഉണ്ടാകുമെന്നും ജഡ്ജിമാരുടെ എണ്ണം 28 ആയി കുറയുമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, കെഎം ജോസഫ്, അജയ് റസ്തോഗി, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ കൊളീജിയം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: