ന്യൂദല്‍ഹി: മുംബൈ, വിശാഖപട്ടണം എച്ച്പിസിഎല്‍ ശുദ്ധീകരണശാലകളുടെ മിന്നും പ്രകടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തെ പൗരന്മാര്‍ക്ക് താങ്ങാനാവുന്ന ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കാന്‍ എച്ച്പിസിഎല്‍ തങ്ങളുടെ ചുമതലകള്‍ക്കപ്പുറം പോയെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ത്രെഡില്‍ അറിയിച്ചു.
2023 ജനുവരി-മാര്‍ച്ച് കാലയളവില്‍ മുംബൈ & വിശാഖപട്ടണം എച്ച്പിസിഎല്‍ ശുദ്ധീകരണശാലകള്‍ 113% ശേഷിയുള്ള സംസ്‌കരണത്തില്‍ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസിക ശുദ്ധീകരണമായ 4.96 ദശലക്ഷം മെട്രിക് ടണ്‍ ആയി. ഊര്‍ജ്ജ മേഖലയ്‌ക്ക് സന്തോഷ വാര്‍ത്തയാണെന്ന് കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: