തൃച്ചി: തമിഴ്നാട്ടിലെ തൃച്ചിയില്‍ നടന്ന നാഷണല്‍ ക്ലാസിക് പവര്‍ലിഫ്റ്റിംഗ് മത്സരത്തില്‍ പുരുഷന്മാരുടെ 83 കിലോ വിഭാഗത്തില്‍ വേണു മാധവന് വെങ്കലം നേടി. സ്വര്‍ണ്ണത്തേക്കാള്‍ തിളക്കമുണ്ട് മലയാളിയായ വേണുവിന്റെ വെങ്കലത്തിന്. ശരീരത്തിലെ കാന്‍സറിനോടും മല്ലിട്ടാണ് ഈ കൊല്ലംകാരന് ഭാരം ഉയര്‍ത്തിയത്. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ ചികിത്സയിലിരിക്കുന്ന വേണു മത്സരപിറ്റേന്ന് വെങ്കല മെഡലുമായി നേരേ പോയതയ് കീമോയ്ക്കായി ആശുപത്രിയിലേക്കാണ്.
എട്ട് വര്‍ഷം മുന്‍പ് പവര്‍ലിഫ്റ്റ് മത്സരത്തിനായി പരിശീലനം നടത്തുന്നതിനിടെയിലാണ് വേണു മാധവന് ചെറിയൊരു പരിക്കേല്‍ക്കുന്നത്. പരിശോധനയ്ക്കിടയില്‍ രക്താര്‍ബുദം ബാധിച്ചതായി മൂന്നാംഘട്ടത്തിലെത്തിയതതായി. ജീവിതത്തിലേക്ക് തിരിച്ചുവരവ് ഇല്ലന്നു പറഞ്ഞവരാണ് ഏറെയും. ചെന്നെയിലും തിരുവനന്തപരം റീജനല്‍ കാന്‍സര്‍ സെന്ററിലുമായി ചികിത്സയുടെ നാളുകള്‍. രോഗത്തെ മനക്കരുത്തുകൊണ്ടും ആത്മവിശ്വാസംകൊണ്ടും വേണു നേരിടുന്നതാണ് പിന്നീട് കണ്ടത്. ജീവിതത്തിലേക്ക് മാത്രമല്ല പവര്‍ലിഫ്റ്റിലേക്കും വേണു തിരിച്ചെത്തി. ചെന്നൈ ജില്ലാ പവര്‍ലിഫ്റ്റിംഗ് 83 കിലോ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് വേണു തിരിച്ചുവരവ് അടയാളപ്പെടുത്തിയത്. തുടര്‍ന്ന് തിരുവനന്തപുരത്തെ മത്സരത്തില്‍ ഒന്നാം സ്ഥാനവും.ഇപ്പോള്‍ ദേശീയ മത്സരത്തില്‍ വെങ്കലവും.
കൊല്ലം മരുത്തടി സ്വദേശിയായ വേണുമാധവന് ചെറുപ്പത്തില്‍ ശാരീരിക ക്ഷമത കൂട്ടാനുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് പവര്‍ലിഫ്റ്റിംഗ് പരീശീലനം തുടങ്ങിയത്. മത്സരവേദിയിലേക്ക് എത്തുന്നത് വൈകിയാണ്്.2003 മുതല്‍ ചെന്നെയില്‍ സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് സജീവമായ വേണു തിരവാണ്‍മയൂരിലെ വേദിക് പഠനശാലയുടെ ചുമതല വഹിക്കുന്നു.
ക്ലാസിക് പവര്‍ലിഫ്റ്റിംഗ് മത്സരത്തില്‍ 45 കിലോ വനിതാവിഭാഗത്തില്‍ മലയാളി താരം ദിപയക്കാണ് സ്വര്‍ണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: