ന്യൂദല്‍ഹി: ബജറംഗ്ദള് നല്കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് നോട്ടീസ്. കര്‍ണാടകയിലെ പ്രകടനപത്രികയിലെ പരാമര്‍ശത്തിനാണ് പഞ്ചാബ് കോടതി നോട്ടീസ് നല്‍കിയത്.
ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തുവെന്നാണ് പരാതി. നൂറ് കോടി രൂപ മാനനഷ്ടമായി നല്‍കണമെന്നാണ് പരാതിയിലെ ആവശ്യം. പ്രകടനപത്രികയില്‍ 10ാം പേജില്‍ ബജ്റംഗ്ള്‍ ദളിനെ പറ്റി പറയുന്ന ഭാഗത്താണ് ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തിരിക്കുന്നത്.
ഹിദേശ് ഭരദ്വാജ് എന്ന ഹിന്ദു സംഘടനാ പ്രവര്ത്തകന് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി ഇന്ന് കേസ് പരിഗണിക്കവെയാണ് ജൂലൈ 10ന് ഹാജരാകമണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: