ന്യൂദല്‍ഹി: രാജസ്ഥാന് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ് നടത്തുന്ന അഴിമതി വിരുദ്ധ യാത്ര അശോക് ഗെലോട്ട് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. അഴിമതിക്കെതിരെ ഗെലോട്ട് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സച്ചിന് പൈലറ്റ് ഇന്നലെയും ആരോപിച്ചു. ജനസംഘര്‍ഷ യാത്രയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഗെലോട്ട് സര്‍ക്കാര്‍ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കണമെന്നും സച്ചിന് ആവശ്യപ്പെട്ടു. വസുന്ധര രാജെസിന്ധ്യയുടെ കാലത്ത് അഴിമതികള്‍ നടന്നുവെന്നും ഗെലോട്ട് സര്‍ക്കാര്‍ അവ അന്വേഷിക്കുന്നില്ലെന്നുമാണ് സച്ചിന്റെ പരാതി. വസുന്ധര രാജെ സിന്ധ്യയെ താന്‍ സഹായിച്ചിട്ടില്ലെന്നും മറിച്ചുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നും അശോക് ഗെലോട്ട് പ്രതികരിച്ചു.
നിലവിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും മാറണമെന്ന് സച്ചിന് ഇന്നലെ ആവശ്യപ്പെട്ടു. സുതാര്യമായ രീതികള്‍ നടപ്പാക്കണം. അഴിമതി കാരണം മധ്യവര്‍ഗ്ഗ ജനത വളരെയേറെ കഷ്ടപ്പെടുകയാണെന്നും സച്ചിന് പറഞ്ഞു. അജ്മീറില്‍ നിന്ന് ജയ്പൂരിലേക്കാണ് സച്ചിന്റെ യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: