ജയ്പൂര്‍ : ഐ പി എല്‍ ക്രിക്കറ്റില്‍ രാജസ്ഥാന് റോയല്‍സിന് ദയനീയ പരാജയം. സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് രാജസ്ഥാന് റോയല്‍സിനെ തകര്‍ത്തത്.
112 റണ്‍സിനാണ് ബാംഗ്ലൂരിന്റെ വിജയം. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് റോയല്‍സ് 10.3 ഓവറില്‍ 59 റണ്‍സിന് എല്ലാവരും പുറത്തായി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി വെയ്ന്‍ പാര്‍നെല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മൈക്കല്‍ ബ്രേസ്വെല്, കര്ണ് ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 19 പന്തില്‍ 35 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്മെയറാണ് രാജസ്ഥാന് റോയല്‍സിന്റെ ടോപ് സ്കോറര്‍.
തുടക്കത്തില്‍ ഫാഫ് ഡു പ്ലെസിസിന്റെയും (44 പന്തില്‍ 55) ഗ്ലെന്‍ മാക്സ് വെല്ലിന്റെയും (33 പന്തില്‍ 54) അര്‍ധസെഞ്ചുറികളാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 20 ഓവറില്‍ 171/5 എന്ന സ്കോറിലെത്തിച്ചത്. രാജസ്ഥാന് റോയല്‍സിനായി ആദം സാമ്പയും കെഎം ആസിഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: