കൊല്‍ക്കത്ത : കിഴക്കന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുള്ള അതിശക്തമായ ചുഴലിക്കാറ്റ് ‘മോക്ക’ മണിക്കൂറില്‍ 18 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങി. ആന്‍ഡമാന്‍ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിന് ഏകദേശം 750 കിലോമീറ്റര്‍ വടക്ക്-വടക്കുപടിഞ്ഞാറ്, ബംഗ്ലാദേശിലെ കോക്സ് ബസാറിന് 350 കിലോമീറ്റര്‍ തെക്ക്-തെക്ക് പടിഞ്ഞാറ്, കിഴക്ക്-മധ്യത്തിലും അതിനോട് ചേര്‍ന്നുള്ള വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയിലും ഇത് കേന്ദ്രീകരിച്ച് ഇന്ന് കരയില്‍ പതിച്ചേക്കാം.
ത്രിപുരയിലും മിസോറാമിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് കനത്തതോ അതിശക്തമായതോ ആയ മഴയും നാഗാലാന്‍ഡ്, മണിപ്പൂര്‍, തെക്കന്‍ അസം എന്നിവിടങ്ങളിലെ പലയിടത്തും മഴയും പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. മത്സ്യത്തൊഴിലാളികള്‍, കപ്പലുകള്‍, ബോട്ടുകള്‍, ട്രോളറുകള്‍ എന്നിവ കിഴക്ക്-മധ്യം, അതിനോട് ചേര്‍ന്നുള്ള പടിഞ്ഞാറന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്കും വടക്ക് ആന്‍ഡമാന്‍ കടലിലേക്കും വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കും പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.
ചുഴലിക്കാറ്റ് ഇന്ന് കരയിലേക്ക് അടുക്കുമ്പോള്‍ ബംഗ്ലാദേശിലെ കോക്സ് ബസാര്‍ ഭരണകൂടം നാല് ലക്ഷത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ച മുതല്‍ പ്രദേശത്ത് ഇടവിട്ട് മഴയാണ് അനുഭവപ്പെടുന്നത്. മോക്ക ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം ചാട്ടോഗ്രാം, സില്‍ഹെറ്റ്, ബാരിസല്‍ ഡിവിഷനുകളില്‍ കനത്തതോ അതിശക്തമായതോ ആയ മഴ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: