ജയ് പൂര് : ഐ പി എല്‍ ക്രിക്കറ്റില്‍ ഇന്ന് രണ്ട മത്സരങ്ങള്‍. ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ രാജസ്ഥാന് റോയല്‍സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സുമായി ഏറ്റുമുട്ടും. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് വൈകുന്നേരം 7:30 ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.
ഇന്നലെ ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ 31 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. ലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഐപിഎല്ലില്‍ കന്നി സെഞ്ചുറി നേടിയ പ്രഭ്സിമ്രാന് സിംഗിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു.
നേരത്തെ ആദ്യ മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സ് ഏഴ് വിക്കറ്റിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സ് 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: