മുംബൈ : രാജ്യ സ്നേഹി ആയതുകൊണ്ടാണ് തനിക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ നേരിടുന്നതെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാങ്കഡെ. കഴിഞ്ഞ ദിവസം സിബിഐ വാങ്കഡെയുടെ ഓഫീസിലും വീട്ടിലും അടുത്ത ബന്ധുക്കളുടെ വീടുകളിലും തെരച്ചില്‍ നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭാര്യയും മക്കളും വീട്ടിലുണ്ടായിരിക്കേ 18 സിബിഐ ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച തന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. ഭാര്യയും മക്കളും വീടിനകത്തായിരിക്കേ 18 സിബിഐ ഉദ്യോഗസ്ഥര്‍ വന്ന് 12 മണിക്കൂറിലധികം നേരം വീട് പരിശോധിച്ചു. ഭാര്യ ക്രാന്തി റെഡ്കറിന്റെ കൈയില്‍നിന്ന് സിബിഐ ഉദ്യോഗസ്ഥര്‍ ഫോണ്‍ പിടിച്ചുവാങ്ങി. തന്റെ വീട്ടില്‍ നിന്നും 23,000 രൂപയും നാല് സ്വത്ത് സംബന്ധിച്ച രേഖകളും അവര്‍ കണ്ടെത്തി. ഈ സ്വത്തുക്കളെല്ലാം താന്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പുള്ളതാണെന്നും വാങ്കഡെ പറഞ്ഞു. പിതാവിന്റേയും സഹോദരിയുടേയും വീട്ടില്‍നിന്ന് 28,000 രൂപയും ഭാര്യവീട്ടില്‍വെച്ച് തന്റെ കൈയില്‍നിന്ന് 1,800 രൂപയും പിടിച്ചെടുത്തു. രാജ്യസ്നേഹിയായതിനാണ് ഈ പ്രതിഫലമെന്നും വാങ്കഡെ മാധ്യമങ്ങളോട് പ്രതികരിച്ചു.
2021-ലെ ഏറെ വിവാദമായ ആഡംബരക്കപ്പലിലെ ലഹരി മരുന്ന് കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനാണ് വാംഖഡെ. കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ ഉള്‍പ്പെടെ അറസ്റ്റു ചെയ്തത് സമീര്‍ വാംഖഡെയായിരുന്നു. ഈ കേസില്‍ ആര്യന് ഖാനെ രക്ഷിക്കുന്നതിനായി തിരിമറി നടത്തിയെന്നും കൈക്കൂലി വാങ്ങിയെന്നുമാണ് കേസ്. കേസില്‍ ആര്യന് ഖാന് കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. ആര്യന് ഖാനെ കേസില്‍നിന്ന് ഒഴിവാക്കുന്നതിനായി 25 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് വാംഖഡെയ്ക്കെതിരേയുള്ള കുറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: