ബംഗളുരു: കർണാടകയിൽ മുഖ്യമന്ത്രി പദത്തിനായി സമ്മർദ്ദം ശക്തമാക്കി ഡി.കെ ശിവകുമാർ. ട്രബിൾ ഷൂട്ടർ ഡികെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ചില കേന്ദ്രങ്ങളിൽ നിന്നും ശക്തിപ്പെട്ടിട്ടുണ്ട്. എംഎൽഎമാരെ സ്വാധീനിക്കാനും ഒപ്പം നിർത്താനും ഡികെ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലുള്ള വിവിധ കേസുകളാണ് ഡികെയ്ക്ക് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 50 ദിവസത്തോളം തിഹാര്‍ ജയിലില്‍ കഴിഞ്ഞ ഡികെ നിലവില്‍ ജാമ്യത്തിലാണ്. ഡികെ മുഖ്യമന്ത്രിയായാല്‍ സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്, ഐടി വകുപ്പ് എന്നിവയുടെ മുന്നിലുള്ള കേസുകള്‍ വിനയാകുമോയെന്ന ആശങ്കയുണ്ട്. ഇത് പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കും. ഈ സാഹചര്യത്തില്‍ സിദ്ധരാമയ്യക്ക് സാധ്യതയേറുകയാണ്.
പ്രവർത്തകരുടെയും ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. 90 പേരെങ്കിലും സിദ്ധരാമയ്യയ്ക്ക് ഒപ്പമുണ്ട്. എന്തായാലും സിദ്ധരാമയ്യയുടെയും ഡികെയുടെയും വീടിന് മുന്നിൽ പ്രവർത്തകർ ഒത്തുകൂടിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ അടുത്ത മുഖ്യമന്ത്രിയെന്ന ബോർഡ് വച്ചാണ് പ്രവർത്തകർ ആഘോഷിക്കുന്നത്. ഡികെയുടെ വീടിന് മുന്നിലും ഫ്ലക്സുകൾ നിരന്നിട്ടുണ്ട്.
മൂന്നോ നാലോ ദിവസത്തിനകം ഇക്കാര്യത്തില്‍ പാര്‍ട്ടി ഒരു സമവായത്തിലെത്തിയേക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളുടെ കണക്കുകൂട്ടല്‍. ഞായറാഴ്ച പാര്‍ട്ടി നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ടെങ്കിലും, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ ആദ്യപടി മാത്രമായിരിക്കും ഇതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: