Categories: World

ലണ്ടന്‍ മെട്രോയിലെ നൃത്തം വൈറലായി, ഇന്ത്യാക്കാര്‍ നൃത്തം ചെയ്തത് പഞ്ചാബി ഗാനത്തിന്റെ പശ്ചാത്തലത്തില്‍

Published by

 ലണ്ടന്‍:  മെട്രോ സര്‍വീസില്‍ ആള്‍ക്കാര്‍  പാട്ടുപാടുകയും നൃത്തമാടുകയും  മറ്റും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടുകയും  വൈറലാവുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍, ലണ്ടന്‍ മെട്രോ സര്‍വീസില്‍ രണ്ട്  ഇന്ത്യക്കാര്‍ നൃത്തം ചെയ്യുന്ന മറ്റൊരു വീഡിയോയാണ്   ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

ഇന്‍സ്റ്റാഗ്രാം പേജ് @UB1UB2 പങ്കിട്ട ഒരു വീഡിയോയില്‍, മറ്റാരുമില്ലാത്ത ലണ്ടന്‍ മെട്രോയില്‍ രണ്ട് ഇന്ത്യക്കാരെ കാണിക്കുന്നു. പശ്ചാത്തലത്തില്‍ ഒരു പഞ്ചാബി ഗാനം കേള്‍ക്കുന്നു. പാട്ട് കേള്‍മ്പോള്‍ രണ്ട് പുരുഷന്മാര്‍ നൃത്തം ചെയ്യുന്നത് കാണാം.

ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ വീഡിയോ പങ്കുവച്ചത്. പോസ്റ്റ് ചെയ്തതിന് ശേഷം ഏകദേശം 5000 തവണ ലൈക്ക് ചെയ്തിട്ടുണ്ട്. ഷെയറിന് നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക