ബാംഗ്ലൂര്‍: കൊച്ചിയില്‍ സംഘടിപ്പിച്ച ‘കട്ടിങ് സൗത്ത് ‘ മീഡിയ ഫെസ്റ്റിവലിന് വിദേശ ഫണ്ട് ലഭിച്ചിരുന്നതതായി സമ്മതിച്ച് ന്യൂസ് മിനിട്ട് എഡിറ്റര്‍ ധന്യ രാജേന്ദ്രന് . വിഘടനവാദ മാധ്യമ സമ്മേളനത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള സെഷന് കനേഡിയന്‍ ഹൈക്കമ്മിഷന് സ്പോണ്സര് ചെയ്തതായിരുന്നുവെന്നും അതിനുള്ള പണം ലഭിച്ചിരുന്നതായും സംഘാടക യായിരുന്ന ധന്യ രാജേന്ദ്രനെ കഴിഞ്ഞ മാസം ബാംഗ്ലൂര്‍ സെന്‍ട്രല്‍ പൊലീസിനു നല്കിയ മൊഴിയില്‍ പറഞ്ഞു. സമ്മേളനത്തിന്റെ മറ്റ് ചെലവ് പൂര്‍ണമായും വഹിച്ചത് കേരള മീഡിയ അക്കാഡമിയാണെന്ന് മൊഴിയില്‍ പറയുന്നു.
സമ്മേളനത്തിലേക്ക് ക്ഷണം കിട്ടിയില്ലെന്ന ഗോവ ഗവര്‍ണറുടെ പത്രക്കുറിപ്പ് പച്ചക്കള്ളമാണെന്നധന്യ രാജേന്ദ്രന് മൊഴി നല്കി.ധന്യ രാജേന്ദ്രന് രേഖാമൂലം നല്കിയ മൊഴിയിലാണ് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന് പിള്ളയെ തള്ളിപ്പറഞ്ഞത്.
മാര്‍ച്ച് 22നു ഗോവ ഗവര്‍ണറെ കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥും കോണ്ഫ്ലുവന് സ് മീഡിയ ജീവനക്കാരന് ജോയല്‍ ജോര്‍ജും എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ വച്ചു നേരില്‍ കണ്ടു ക്ഷണിച്ചിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് ഗവര്‍ണര്‍ സമ്മതിക്കുകയും ചെയ്തു. മാര്‍ച്ച് 18 നു ഗവര്‍ണര്‍ക്ക് ഇമെയിലില്‍ അയച്ച ക്ഷണക്കത്തിന്റെ സ്ക്രീന്‍ ഷോട്ടും രേഖയായി സമര്‍പ്പിച്ചു.
കട്ടിങ് സൗത്തിന്റെ ലോഗോയില്‍ ദക്ഷിണേന്ത്യയെ വേര്‍പിരിച്ചു ചിത്രീകരിച്ചതും സമ്മേളനത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതുമാണ് വിവാദമായത്. ധന്യ രാജേന്ദ്രന്റെ മൊഴിയും രേഖപ്പെടുത്തി.കട്ടിങ് സൗത്ത് എന്നാല്‍ കട്ടിങ് എഡ്ജ് എന്നാണ് ഉദ്ദേശിച്ചതെന്നും മറ്റും ഉരുണ്ടു കളിക്കുകയും ചെയ്തിട്ടുണ്ട്.പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ ഒരു സംഘടനയുമായും ബന്ധമില്ലെന്നും ധന്യ രാജേന്ദ്രന് മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: