മുംബയ് : വിമാനയാത്രയ്ക്കിടെ ചട്ടങ്ങള്‍ ലംഘിച്ച് പൈലറ്റ് തന്റെ സുഹൃത്തിനെ കോക്പിറ്റില്‍ പ്രവേശിപ്പിച്ചതിന് എയര്‍ ഇന്ത്യക്ക് പിഴ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ 30 ലക്ഷം രൂപയാണ് പിഴയിട്ടത്.
ഫെബ്രുവരി 27 ന് ഡല്‍ഹി-ദുബായ് എയര്‍ ഇന്ത്യ വിമാന സര്‍വീസിനിടെയാണ് പൈലറ്റ് സുഹൃത്തിനെ കോക് പിറ്റില്‍ പ്രവേശിപ്പിച്ചത്.പൈലറ്റിന്റെ ലൈസന്‍സ് ഡിജിസിഎ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. നിയമലംഘനം തടയാത്ത കോപൈലറ്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പൈലറ്റിന്റെ ചെയ്തി സംബന്ധിച്ച് എയര്‍ ഇന്ത്യ സിഇഒയ്ക്ക് വിമാന ജീവനക്കാരനില്‍ നിന്ന് നിന്ന് പരാതി ലഭിച്ചതായാണ് റിപ്പോര്‍ട്ട.സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായിട്ടും കമ്പനി നടപടി സ്വീകരിച്ചില്ല.തുടര്‍ന്ന് പരാതിക്കാരന് ഡിജിസിഎയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: