ചെന്നൈ : വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ നിര്‍മിക്കാന്‍ ഒരുക്കവുമായി ഇന്ത്യന്‍ റെയില്‍വേ. സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മാണം ആരംഭിക്കാന്‍ ചെന്നൈ പെരുമ്പൂരില ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മാണത്തിന് സജ്ജമാണെന്ന് ഐസിഎഫ് റെയില്‍വേ ബോര്‍ഡിനെ അറിയിച്ചിരുന്നു. ഇത് റെയില്‍വേ ബോര്‍ഡ് പരിഗണിച്ച് അനുമതി നല്‍കുകയായിരുന്നു. 2023- 2024 കാലയളവില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ക്കായുള്ള സ്ലീപ്പര്‍ കോച്ച് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് റെയില്‍വേ ബോര്‍ഡ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശത്തില്‍ പറയുന്നത്. ട്രെയിനിന്റെ ട്രയല്‍ റണ്‍ ഉള്‍പ്പടെയുള്ള നടപടികള്‍ ഈ വര്‍ഷത്തിനുള്ളില്‍ തന്നെ പൂര്‍ത്തീകരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: