സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്.ബി. ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് രതീഷ് രഘുനന്ദന് സംവിധാനം ചെയ്യുന്ന ദിലീപിന്റെ നൂറ്റിനാല്‍പ്പത്തിയെട്ടാമത്തെ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കട്ടപ്പനയിലും പരിസരപ്രദശങ്ങളിലുമായി ആരംഭിച്ചു. അമ്പതിലധികം ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഷെഡ്യൂളോടെ ചിത്രീകരണം പൂര്‍ത്തിയാക്കും.
സെക്കന്‍ഡ് ഷെഡ്യൂള്‍ ഒരു വ്യത്യസ്ത കാലഘട്ടമായിട്ടാണ് ചിത്രീകരിക്കുകയെന്ന് രചയിതാവും സംവിധായകനുമായ രതീഷ് രഘുനന്ദന് പറഞ്ഞു. ജനപ്രിയ നായകന് ദിലീപിന്റെ നായികമാരായ നീത പിള്ള, പ്രണിത സുഭാഷ് എന്നിവര്‍ക്ക് പുറമേ മലയാളത്തിലേയും, തമിഴിലേയും ഒരു വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ. ജയന്, കോട്ടയം രമേഷ്, മേജര്‍ രവി,സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന് മാങ്കുവ, ജിബിന്‍ ജി., അരുണ്‍ ശങ്കരന്, മാളവിക മേനോന്, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു എന്നിവരും, കൂടാതെ തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം എന്നിവര്‍ക്ക് പുറമേ അമ്പതിലധികം ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അഞ്ഞൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമായി കോട്ടയം സിഎംഎസ് കോളേജില്‍ ജനുവരി 28 ന് ചിത്രീകരണം തുടങ്ങിയ ചിത്രം, ഈരാറ്റുപേട്ട, പൂഞ്ഞാര്‍, കാഞ്ഞിരപ്പളളി, കൂട്ടിക്കല്‍, കുട്ടിക്കാനം, പീരുമേട് എന്നിവടങ്ങളിലിയി മാര്‍ച്ച് എട്ടിനാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ തെന്നിന്ത്യയിലെ പ്രഗത്ഭരായ നാല് ഫൈറ്റ് മാസ്റ്റേഴ്സ് (രാജശേഖരന്, സ്റ്റണ്‍ ശിവ, സുപ്രീം സുന്ദര്‍, മാഫിയ ശശി) സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
രണ്ടാം ഷെഡ്യൂളിലെ ചില സുപ്രധാന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി കട്ടപ്പനയ്ക്കടുത്ത് രണ്ടരയേക്കര്‍ സ്ഥലത്ത് ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത് വന്‍ സെറ്റാണ് ഒരുക്കുന്നത്. ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കുന്ന ചില രംഗങ്ങള്‍ പതിനഞ്ച് ദിവസങ്ങള്‍ കൊണ്ട് ഈ സെറ്റിലായിരിക്കും ചിത്രീകരിക്കും. ഇടുക്കിയിലെ വിവിധ പ്രദേശങ്ങളിലായി അന്‍പത് ദിവസത്തെ ഷൂട്ടാണ് രണ്ടാം ഷെഡ്യൂളില്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്.
ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റര്‍- ശ്യാം ശശിധരന്, ഗാനരചന- ബി.ടി. അനില്‍ കുമാര്‍, സംഗീതം- വില്യം ഫ്രാന്‍സിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സുജിത് ജെ. നായര്‍, പ്രൊജക്ട് ഡിസൈനര്‍- സജിത് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്ട്രോളര്- മോഹന്‍ ‘അമൃത’, സൗണ്ട് ഡിസൈനര്‍- ഗണേഷ് മാരാര്‍,മിക്സിംഗ് -ശ്രീജേഷ് നായര്‍, കലാസംവിധാനം- മനു ജഗത്, മേക്കപ്പ്- റോഷന്, കോസ്റ്റ്യൂം ഡിസൈനര്‍- അരുണ്‍ മനോഹര്‍, സ്റ്റണ്ട്- രാജശേഖര്‍, സ്റ്റണ്‍ ശിവ, സുപ്രീം സുന്ദര്‍, മാഫിയ ശശി, പ്രോജക്ട് ഹെഡ്- സുമിത്ത് ബി.പി., ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മനേഷ് ബാലകൃഷ്ണന്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്- ശാലു പേയാട്, ഡിസൈന്‍- അഡ്സോഫ്ആഡ്സ്, വിതരണം- ഡ്രീം ബിഗ് ഫിലിംസ്. ചിത്രത്തിന്റെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കും. പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: