കോട്ടയം: ഡോ. വന്ദനയുടെ കൊലപാതകത്തില്‍ പോലീസിന് വലിയ വീഴ്ച സംഭവിച്ചതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം കുമ്മനം രാജശേഖരന്. ഡോക്ടര്‍ വന്ദന ദാസിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ പ്രവര്‍ത്തകര്‍ സ്വന്തം ജീവന് പണയപ്പെടുത്തി സ്വന്തം ഉത്തരവാദിത്വം നിര്വ്വഹിക്കുമ്പോള് അവരുടെ രക്ഷയ്ക്ക് ആരുമില്ലാത്ത അവസ്ഥയാണ്. മന്ത്രിപോലും ഡോക്ടര്‍മാര്‍ക്ക് പരിചയമില്ലെന്ന് കാരണം ഉന്നയിച്ച് തളളിപ്പറയുകയാണ്. അനാഥമായി പണിയെടുക്കേണ്ടിവരുന്നത് ആരോഗ്യമേഖലയ്ക്ക് ഭീഷണിയാണ്. പരാതിക്കാരന് ആണെന്നും പ്രതിയല്ലെന്നുമുള്ള വാദഗതിയാണ് പോലീസിന്റേത്. ഇത് നിലനില്‍ക്കുന്നതല്ല. പല കേസുകളില്‍ പ്രതിയായിട്ടുള്ള ഒരാള്‍ പരാതിക്കാരനായി എത്തിയാല്‍ അയാളുടെ ആവശ്യത്തിന് അനുസരിച്ച് പോലീസ് പെരുമാറാന്‍ പാടില്ലെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: